സിതാരയായി അനുശ്രീ ഒപ്പം നാൻ ശരവണനും; 'താര' ചിത്രീകരണം തുടങ്ങി


'രാക്ഷസൻ' എന്ന സിനിമയിലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആദ്യമായി മലയാളത്തിൽ പ്രധാന വേഷത്തിലെത്തുന്നു

Anusree

അനുശ്രീ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരയുടെ ചിത്രീകരണം ആരംഭിച്ചു. ദെസ്വിൻ പ്രേം സംവിധാനം ചെയ്യുന്ന ചിത്രം അൻ്റോണിയോ മോഷൻ പിക്ചേഴ്സ് & സമീർ മൂവീസിൻ്റെ ബാനറിൽ സമീർ പി.എം ആണ് നിർമാണം.

ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് കഥ വികസിക്കുന്നത്. തമിഴ് ത്രില്ലർ മൂവി 'തൊടുപ്പി'യുടെ സംവിധായകനായ ദെസ്വിൻ പ്രേമിൻ്റെ ആദ്യ മലയാള സിനിമയാണിത്.

'രാക്ഷസൻ' എന്ന സിനിമയിലെ സൈക്കോ ക്രിമിനൽ ക്രിസ്റ്റഫറിനെ അവതരിപ്പിച്ച നാൻ ശരവണൻ ആദ്യമായി മലയാളത്തിൽ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകത കൂടി 'താര'യ്ക്കുണ്ട്. കേന്ദ്രകഥാപാത്രമായ സിതാരയായി വേഷമിടുന്നത് അനുശ്രീയാണ്. ശിവ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് 'മാലിക്ക് 'സിനിമയിലൂടെ ശ്രദ്ധേയനായ സനൽ അമനാണ്.

വിജിലേഷ്, ദിവ്യ ഗോപിനാഥ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. സംവിധായകൻ്റെ തന്നെ തിരക്കഥയ്ക്ക് കവിയും എഴുത്തുകാരനുമായ ബിനീഷ് പുതുപ്പണം സംഭാഷണവും ഗാനരചനയും നിർവഹിക്കുന്നു. ക്യാമറ: ബിബിൻ ബാലകൃഷ്ണൻ ,സംഗീതം: വിഷ്ണു വി ദിവാകരൻ, എഡിറ്റിങ്ങ്: വിനയൻ എം.ജെ , വസ്ത്രാലങ്കാരം: അഞ്ജന തങ്കച്ചൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷാൻ പുലിക്കൂടൻ, പി.ആർ.ഒ: പ്രതീഷ് ശേഖർ ,കാസ്റ്റിങ്ങ് ഡയറക്ടർ: ജെബിൻ ജെസ്മസ്, മേക്കപ്പ്: മണികണ്ഠൻ മരത്താക്കര. ചീഫ് അസോസിയേറ്റ് ഡയറക്ടർ: സജിത്ത് പഗോമേത്.

content highlights : Anusree new movie Thara shooting started

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
supreme court

1 min

ഗുജറാത്ത് കലാപം: എ.സി. മുറിയിലിരിക്കുന്നവര്‍ക്ക് യാഥാര്‍ഥ്യമറിയില്ല - സുപ്രീംകോടതി

Jun 25, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022

Most Commented