ന്ത്യന്‍ ക്രിക്കറ്റ് താരങ്ങളില്‍ ഏറെ ആരാധികമാരുണ്ടായിരുന്ന ഒരാളായിരുന്നു രാഹുല്‍ ദ്രാവിഡ്. ഇന്ത്യന്‍ ടീമിന്റെ വന്‍മതിലിന്റെ വീട്ടില്‍ ഒരു പെണ്‍കുട്ടി അതിക്രമിച്ചു കയറിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്.

രാഹുലിന്റെ അനേകം ആരാധികമാരുടെ കൂട്ടത്തില്‍ താനും ഉണ്ടായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അനുഷ്‌ക ഷെട്ടി. തെലുങ്ക് സ്റ്റഫ് ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ബാഹുബലിയിലെ നായിക മനസ്സ് തുറന്നത്.

രാഹുല്‍ ദ്രാവിഡാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം. കുട്ടിക്കാലം മുതലേ അദ്ദേഹത്തോട് എനിക്ക് കടുത്ത ആരാധനയാണ്. ഒരു ഘട്ടത്തില്‍ അദ്ദേഹവുമായി ഞാന്‍ പ്രണയത്തിലുമായി- അനുഷ്‌ക വെളിപ്പെടുത്തുന്നു.

ബാഹുബലിക്ക് ശേഷം അനുഷ്‌കയും പ്രഭാസും തമ്മിൽ കടുത്ത പ്രണയമാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ്  പഴയ പ്രണയം അനുഷ്ക തുറന്നു പറഞ്ഞത്. എന്നാല്‍ പ്രണയവാർത്തയെക്കുറിച്ച് അനുഷ്കയോ പ്രഭാസോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

തെലുങ്ക് ത്രില്ലർ ഭാഗ്മതിയാണ് അനുഷ്‌കയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. മലയാളത്തിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, ജയറാം, ആശാ ശരത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Content Highlights: Anushka Shetty, Rahul Dravid, Prabhas, Baahubali Indian Cricket, The Wall, Gossip, star romance, cricket-hollywood romance