
ദുർഗാമതിയിൽ ഭൂമി പഡ്നേക്കർ, ഭാഗമതിയിൽ അനുഷ്ക ഷെട്ടി
അനുഷ്ക ഷെട്ടി നായികയായെത്തിയ സൂപ്പർഹിറ്റ് തെലുങ്ക് ചിത്രം ഭാഗമതി ഹിന്ദിയിലേക്ക് റീമേയ്ക്ക് ചെയ്യുന്നു. ദുർഗാമതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭൂമി പഡ്നേക്കറാണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
എന്നാൽ ട്രെയ്ലർ ആരാധകരെ നിരാശപ്പെടുത്തിയെന്നാണ് പ്രതികരണങ്ങളിൽ നിന്നും മനസിലാക്കുന്നത്. വലിയ വിമർശനമാണ് ട്രെയിലറിനു നേരെ ഉയരുന്നത്. നേരത്തെ തമിഴ് ചിത്രമായ കാഞ്ചനയുടെ ഹിന്ദി റീമേയ്ക്കും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.
ഇതിന് പുറമെ മറ്റൊരു മികച്ച ചിത്രം കൂടി ഹിന്ദിയിൽ റീമേക്ക് ചെയ്ത് നശിപ്പിച്ചുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. നായികയായെത്തിയ ഭൂമിയുടെ പ്രകടനത്തിനും വിമർശനങ്ങളുണ്ട്. അനുഷ്ക ചെയ്തു ഗംഭീരമാക്കിയ വേഷം ഇനി മറ്റാരും ചെയ്താൽ നന്നാകില്ലെന്നും ഇവർ പറയുന്നു.
ജയറാം ആയിരുന്നു തെലുങ്ക് പതിപ്പിൽ വില്ലനായി എത്തിയത്. നടൻ ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തി. ഹിന്ദിയിൽ ജയറാമിന്റെ കഥാപാത്രമായി അർഷദ് വാർസി അഭിനയിക്കുന്നു.
ഭാഗമതി സംവിധാനം ചെയ്ത ജി. അശോക് തന്നെയാണ് ഹിന്ദിയിലും ചിത്രം ഒരുക്കുന്നത്. ആമസോൺ പ്രൈം വഴി ഡിസംബർ 11ന് ഒടിടി റിലീസ് ആയി ചിത്രം പ്രേക്ഷകർക്കു മുന്നിലെത്തും.
Content Highlights :Anushka Shetty Movie Bhaagamathie Hindi Remake Durgamati The Myth Bhumi Pednekar Trailer
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..