-
നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്നാണ് തെലുങ്കു സിനിമാലോകത്തുനിന്നു ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍മീഡിയയിലും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.
സംവിധായകന്‍ പ്രകാശ് കൊവേലമുടിയെയാണ് അനുഷ്‌ക വിവാഹം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക അഭിനയിച്ച, തമിഴ് തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങിയ ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനായിരുന്നു പ്രകാശ്. പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകനുമാണ്. വിവാഹത്തെ സംബന്ധിച്ച് ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.
എഴുത്തുകാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായിരുന്നു പ്രകാശിന്റെ മുന്‍ഭാര്യ. 2014ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. മാധവനൊപ്പം അഭിനയിക്കുന്ന സൈലന്‍സ്/നിശബ്ദ് ആണ് അനുഷ്‌കയുടെ അടുത്ത ചിത്രം.
അതേസമയം നടന്‍ പ്രഭാസും അനുഷ്‌കയും പ്രണയത്തിലാണെന്നും ഇരുവരും വിവാഹിതരാകുമെന്നും ഗോസിപ്പുകള്‍ സിനിമാലോകത്ത് ചര്‍ച്ചയായിരുന്നു. ബാഹുബലിയുിടെ ചിത്രീകരണവേളയിലാണ് ഈ ഗോസിപ്പുകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ഇരുവരും വിവാഹവാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.

Content Highlights : anushka shetty marriage rumours in telugu industry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..