സിനിമാ ചിത്രീകരണത്തിനിടെ നടി അനുഷ്‌ക ഷെട്ടിയ്ക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍. ചിരഞ്ജീവി കേന്ദ്ര കഥാപാത്രമാകുന്ന സായ് റാ നരസിംഹറെഡ്ഢിയുടെ ചിത്രീകരണത്തിനിടെയാണ് നടിക്ക് പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. 

തമിഴ്-തെലുങ്ക് ഭാഷകളില്‍ പുറത്തിറങ്ങുന്ന സിനിമയുടെ സെറ്റില്‍ വച്ച് നടിയുടെ കാലില്‍ പൊട്ടലുണ്ടായെന്നും ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അതേ സമയം താന്‍ സിയാറ്റിലില്‍ ആണ് ഇപ്പോഴുള്ളതെന്നും പൂര്‍ണ ആരോഗ്യവതിയായി ഷൂട്ടിംഗില്‍ തുടരുകയാണെന്നും അനുഷ്‌ക സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. നിരവധി പേരാണ് നടിയ്ക്ക് ആരോഗ്യപൂര്‍ണമായ ജീവിതം ആശംസിച്ചുകൊണ്ട് സന്ദേശങ്ങളും കമന്റുകളും അയച്ചിരിക്കുന്നത്.

ബാഹുബലിയ്ക്കും ബാഗമതിയ്ക്കും ശേഷം അനുഷ്‌ക അഭിനയിക്കുന്ന ചിത്രമാണ് സായ് റാ നരസിംഹ റെഡ്ഢി. അതേ സമയം ഹേമന്ത് മധുരാകര്‍ സംവിധാനം ചെയ്യുന്ന സൈലന്‍സിലും നടി അഭിനയിക്കുന്നുണ്ട്. യു എസിലെ സിയാറ്റിലിലാണ് ചിത്രീകരണം നടക്കുന്നത്. സൈലന്‍സില്‍ മാധവനൊപ്പമാണ് അനുഷ്‌ക അഭിനയിക്കുന്നത്. ശാലിനി പാണ്ഡെയും ചിത്രത്തിലെത്തുന്നുണ്ട്. ഗെയിം ഓഫ് ത്രോണ്‍സ് താരം മൈക്കിള്‍ മാഡ്‌സണും സൊലന്‍സില്‍ ഒരു പ്രധാന റോളിലെത്തുന്നുണ്ട്.

Content Highlights : Anushka Shetty injured on sets of Sai Ra Narasimha Reddy movie, Chiranjeevi, Silence film, Madhavan