-
ഒരു ടിവി ഷോയ്ക്കിടെ നടി അനുഷ്ക ഷെട്ടി കരയുന്ന ഒരു വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലാവുകയാണ്. നിശബ്ദം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന ഒരു ഷോയ്ക്കിടെയാണ് സംഭവം.
സംവിധായകന് ഹേമന്ത് മധുകര്‍, നടന് സുബ്ബരാജു എന്നിവര്‍ക്കൊപ്പം അനുഷ്ക യും ടിവി ഷോയില്‍ പങ്കെടുത്തിരുന്നു. പരിപാടിക്കിടെ അനുഷ്കയുടെ അഭിനയജീവിതത്തിന്റെ നാള്‍വഴികള്‍ കോര്‍ത്തിണക്കി നിര്‍മ്മിച്ച ഒരു വീഡിയോ സ്ക്രീനില്‍ കാണിക്കുകയുണ്ടായി. അതു കണ്ടുകൊണ്ടിരിക്കെയാണ് നടിയുടെ കണ്ണുകള്‍ നിറഞ്ഞത്.
സംവിധായകന് കൊടി രാമകൃഷ്ണയെ ഓര്‍മ്മ വന്നപ്പോഴാണ് നടിക്ക് കരച്ചില് വന്നതെന്ന് അവതാരകയ്ക്കും കാണികള്‍ക്കും മനസ്സിലായി. ക്യാമറ നടിയുടെ ചലനങ്ങളിലേക്ക് കണ്ണുകള്‍ പതിപ്പിച്ചപ്പോള്‍ അനുഷ്ക പതുക്കെ സംവിധായകന്റെ മറവിലേക്ക് ഒളിഞ്ഞുനിന്നു.
കഴിഞ്ഞ വര്‍ഷമാണ് രാമകൃഷ്ണ മരണപ്പെടുന്നത്. അദ്ദേഹം കുറച്ചുകാലം കൂടി ജീവിച്ചിരുന്നെങ്കില്‍ എന്നു തോന്നിപ്പോകുന്നുവെന്നും ഇന്നും അദ്ദേഹത്തെ മിസ് ചെയ്യുന്നുവെന്നും അനുഷ്ക ഗദ്ഗദകണ്ഠയായി പറഞ്ഞു.
തെന്നിന്ത്യന്‍ താരസുന്ദരി എന്ന പദവിയിലേക്ക് നടി അനുഷ്ക ഷെട്ടിയെ ഉയര്‍ത്തിയ തെലുങ്കു ചിത്രമായിരുന്നു അരുന്ധതി. ചിത്രം സംവിധാനം ചെയ്തത് കൊടി രാമകൃഷ്ണയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് അനുഷ്കയ്ക്ക് ദക്ഷിണ ഫിലിംഫെയര്‍ പുരസ്കാരം ലഭിച്ചു. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയ സോനു സൂദ് എന്ന നടന്റെ റേഞ്ച് മാറ്റി മറിച്ച ചിത്രം കൂടിയായിരുന്നു അത്.
Content Highlights : anushka shetty crying video misses director kodi ramakrishna arundhathi movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..