ഭിക്കുന്ന വേഷങ്ങളില്‍ ഇതുപോലെ സ്വന്തം മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞ നടികള്‍ അനുഷ്‌ക്ക ഷെട്ടിയെപ്പോലെ അധികമില്ല. എന്നാല്‍, തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുമ്പോഴും ആരാധകര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.

എന്തുകൊണ്ടാണ് ഈ കഥാപാത്രങ്ങള്‍ക്കൊന്നും അനുഷ്‌ക്ക സ്വന്തം ശബ്ദം ഉപയോഗിക്കാത്തത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതിന് മറുപടി നല്‍കുന്നുണ്ട് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം സ്വന്തമാക്കിക്കഴിഞ്ഞ അനുഷ്‌ക്ക.

'എന്റേത് കുട്ടികളുടേതുപോലുള്ള മധുരമുള്ള സ്വരമാണ്. ഇതൊരിക്കലും ഞാന്‍ അവതരിപ്പിച്ച ശക്തമായ കഥാപാത്രങ്ങള്‍ക്ക് ചേരില്ല. ഭാഗ്മതി ഉള്‍പ്പടെ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ നോക്കൂ. അവയൊക്കെ കനത്ത ശബ്ദം ആവശ്യപ്പെടുന്നവയായിരുന്നു. ഡയലോഗുകളാവട്ടെ രോഷം നിറയുന്നതും. ഞാന്‍ ശബ്ദം നല്‍കിയാല്‍ അത് ആ കഥാപാത്രങ്ങളെ നശിപ്പിക്കുന്നതിന് തുല്ല്യമായിരിക്കും. അതുകൊണ്ട് അതിന് ഇതുവരെ ശ്രമിച്ചിട്ടില്ല ഞാന്‍'-അനുഷ്‌ക്ക പറഞ്ഞു.

പുതിയ ചിത്രമായ ഭാഗ്മതി ഒരു പ്രേതസിനിമയാണെന്നും അതില്‍ പുനര്‍ജന്മമുണ്ടെന്നുമെല്ലാം പലരും തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അനുഷ്‌ക്ക പറഞ്ഞു. 'അത് സമകാലിക സംഭവങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ ഒരു ത്രില്ലര്‍ ചിത്രമാണ്. അതില്‍ ഞാന്‍ അവതരിപ്പിക്കുന്ന സഞ്ജന എന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഒരു തികച്ചും സാങ്കല്‍പിക കഥാപാത്രമാണ്. ഞാന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നാണത്. അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ ഒരുപാട് സാധ്യതയുള്ള കഥാപാത്രമാണ് അത്. എനിക്കുവേണ്ടി 2012 മുതല്‍ തിരക്കഥയുമായി കാത്തിരുന്ന സംവിധായകന്‍ അശോകിനോട് അതിയായ കടപ്പാടുണ്ട്'-അനുഷ്‌ക്ക പറഞ്ഞു.