അനുഷ്‌ക ഷെട്ടി, മാധവന്‍, അഞ്ജലി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നിശബ്ദം ഓ.ടി.ടി റിലീസിന്. ആമസോൺ പ്രൈമിലൂടെ ഒക്ടോബർ രണ്ടിന് ചിത്രം പുറത്തിറങ്ങും. 

ഹേമന്ത് മധുകര്‍ ആണ് ഈ ഹൊറര്‍ ത്രില്ലറിന്റെ സംവിധായകന്‍. ഗോപി സുന്ദര്‍ ആണ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ മൂകയായ ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് അനുഷ്‌കയ്ക്ക്. തെലുങ്ക് കൂടാതെ തമിഴ്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഇംഗ്ലീഷ് പതിപ്പിന് സൈലന്‍സ് എന്നാണ് പേര്.

മൈക്കിള്‍ മാഡ്‌സന്‍, സുബ്ബരാജു, ശാലിനി പാണ്ഡെ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഷനീല്‍ ഡിയോ ആണ് ഛായാഗ്രഹകന്‍. പീപ്പിള്‍ മീഡിയ ഫാക്ടറി ആണ് നിര്‍മ്മാണം.

Content Highlights ; Anushka Shetty and Madhavan starring Nishabdham to release on Amazon Prime on October 2