കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി 2 കോടി നല്‍കി അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും. പൊതുസമൂഹത്തില്‍ നിന്ന് പണം സമാഹരിക്കുന്ന കീറ്റോ പ്ലാറ്റ്‌ഫോമിലേക്കാണ് താരദമ്പതികള്‍ 2 കോടി നല്‍കിയത്. തങ്ങള്‍ മുന്‍കൈ എടുത്തതിലൂടെ ഏഴ് കോടിയോളം രൂപ മറ്റുള്ളവരില്‍  നിന്ന് സമാഹരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവര്‍ വ്യക്തമാക്കുന്നു.

'ഇന്‍ദിസ്ടുഗെദര്‍' എന്നാണ് ഈ പദ്ധതിയുടെ ഹാഷ്ടാഗ്. കോവിഡ് പ്രതിസന്ധി അനുഭവിക്കുന്നവര്‍ക്ക് ഓക്‌സിജന്‍, മരുന്നുകള്‍, വാക്‌സിനേഷന്‍, മറ്റു ആശുപത്രി ചെലവുകള്‍ എന്നിവ നല്‍കുക എന്നതാണ് ലക്ഷ്യം. കൂടാതെ കോവിഡ് അവബോധത്തിനുള്ള പദ്ധതികളും കീറ്റോ ആവിഷ്‌കരിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. രാജ്യത്തെ രക്ഷിക്കാന്‍  എല്ലാവരും ഒരുമിക്കേണ്ട സമയം. കഴിഞ്ഞ ഒരു വര്‍ഷമായി ജനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നമുക്ക് പരമാവധി സഹായിക്കാന്‍ ശ്രമിക്കാം- കോലി വ്യക്തമാക്കി. 

Content Highlights: Anushka Sharma Virat Kohli donate Rs 2 crore in COVID-19, Pandemic, Crowd Funding