നിറവയറില്‍ അനുഷ്‌ക ശര്‍മ; വൈറലായി ചിത്രങ്ങള്‍


നിരവധി പേരാണ് അനുഷ്‌കയുടെ ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുന്നത്.

അനുഷ്‌ക ശർമ| Photo: Instagram.com|anushkasharma|?hl=en, Vogue magazine

മാതാപിതാക്കളാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ക്രിക്കറ്റ് താരം വിരാട് കോലിയും. ജനുവരിയിലാണ് പുതിയ അതിഥി അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഇപ്പോള്‍ നിറവയറുമായി നില്‍ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. വോഗ് മാസികയ്ക്കു വേണ്ടിയുള്ള ചിത്രങ്ങളിലാണ് അനുഷ്‌ക നിറവയറുമായി പോസ് ചെയ്തത്. ചിത്രങ്ങള്‍ താരം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വോഗിന്റെ 2021 ജനുവരി എഡിഷന് വേണ്ടിയാണ് അനുഷ്‌ക ഫോട്ടോഷൂട്ട് ചെയ്തത്.

നിരവധി പേരാണ് അനുഷ്‌കയുടെ ചിത്രത്തിന് കമന്റുകളുമായെത്തിയിരിക്കുന്നത്. വിരാട് കോലി, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, സോയ അക്തര്‍, രാകുല്‍ പ്രീത്, ഇഷാന്‍ ഘട്ടര്‍ തുടങ്ങിയവര്‍ അനുഷ്‌കയെ പ്രശംസിച്ചു.

ആഗസ്റ്റിലാണ് വിരാട് കോലിയും അനുഷ്‌കയും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഗര്‍ഭിണിയായ അനുഷ്‌കയെ വിരാട് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. 'ഞങ്ങളിനി മൂന്ന്, 2021 ജനുവരിയില്‍ വരും' എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചത്.

Content Highlights: Anushka Sharma poses with baby bump, Vogue Magazine photoshoot, Virat Kohli

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section




Most Commented