മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയ്ക്കും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെയാണ് ഇരുവരും പെണ്‍കുഞ്ഞിന്റെ അച്ഛനമ്മമാരായ വിവരം പുറത്തുവിട്ടത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞിന്റെ ജനനം.
നിങ്ങളുടെ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും ആശംസകള്‍ക്കും ഞനന്ദി. അനുഷ്‌കയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വിരാട് കോലി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റിലാണ് തങ്ങള്‍ ആദ്യത്തെ കണ്‍മണിയെ പ്രതീക്ഷിച്ചിരിക്കുകയാണെന്ന വാര്‍ത്ത ഇരുവരും പുറത്തുവിട്ടത്. കുഞ്ഞിന്റെ ജനനശേഷവും സിനിമയിലേക്ക് മടങ്ങിവരുമെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ അനുഷ്‌ക ശര്‍മ്മ വ്യക്തമാക്കിയിരുന്നു.
— Virat Kohli (@imVkohli) January 11, 2021
Content Highlight: Anushka Sharma and Virat Kohli blessed with the girl