അങ്കമാലി ഡയറീസിനെ പ്രശംസിച്ച് ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ അനുരാഗ് കശ്യപ്. മഞ്ജു വാര്യര്‍ക്കൊപ്പമാണ് കശ്യപ് ചിത്രം കണ്ടത്. ഈ വര്‍ഷം താന്‍ കണ്ടതില്‍ വച്ച് ഏറ്റവും നല്ല സിനിമയാണ് അങ്കമാലി ഡയറീസ് എന്നാണ് കശ്യപ് അഭിപ്രായപ്പെട്ടത്.
സിനിമ കാണാന്‍ എത്തിയ കശ്യപിനൊപ്പം സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, നിര്‍മാതാവ് വിജയ് ബാബു, ചിത്രത്തില്‍ നായകനായി അഭിനയിച്ച ആന്റണി വര്‍ഗീസ് എന്നിവരും ഉണ്ടായിരുന്നു. അങ്കമാലിയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം നിന്നെടുത്ത ചിത്രങ്ങള്‍ കശ്യപ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മലയാള ചിത്രങ്ങളുടെ കടുത്ത ആരാധകനായ കശ്യപ് നേരത്തെ രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തെയും സനല്‍ കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗയെയും പ്രശംസിച്ചിരുന്നു.