ക്തമായ കഥകള്‍ക്ക് ഒപ്പം തന്നെ വിവാദങ്ങള്‍ക്കും പേരുകേട്ടതാണ് അനുരാഗ് കശ്യപ് സിനിമകള്‍. പുതിയ ചിത്രമായ മന്‍മര്‍സിയാന്‍ ബോക്‌സ് ഓഫീസില്‍ തകര്‍ത്തോടുമ്പോള്‍ വീണ്ടും വിവാദങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ് അനുരാഗ്.

അഭിഷേക് ബച്ചന്‍, തപ്‌സി പന്നു, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സിഖ് പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഇതില്‍ സിഖ് സമുദായത്തെ അപമാനിച്ചു എന്ന ആരോപണം ഉയരുകയും സിനിമയ്‌ക്കെതിരേ കേസുകള്‍ കൊടുക്കാന്‍ സിഖ് സമുദായ നേതാക്കള്‍ ഒരുങ്ങുകയുമായിരുന്നു.

എന്നാല്‍ ഇത്തരത്തില്‍ സംഭവിച്ചതിന് ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുകയാണ് അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അനുരാഗ് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഈ സിനിമ വ്യക്തികളെ കുറിച്ച് മാത്രമാണ് പറയുന്നത്. ഒരിക്കലും സമുദായത്തെപ്പറ്റിയല്ല-അനുരാഗ് പറയുന്നു.

'മന്‍മര്‍സിയാന്‍ മൂന്നു വ്യക്തികളെ ചുറ്റിപ്പറ്റിയുള്ളതാണ് ഉള്ളത് ഒരിക്കലും അത് മതത്തെ ഉദ്ദേശിച്ചിട്ടില്ല. നിങ്ങളെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം. ഇതിനെ അനാവശ്യ രാഷ്ടീയത്തിലേക്ക് വലിച്ചിടരുത്. ഇതിനു പിന്നില്‍ കാര്യമായ അജണ്ടകള്‍ ഒന്നും തന്നെയില്ല'-അനുരാഗ് ട്വിറ്ററില്‍ കുറിച്ചു.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അഭിഷേക് ബച്ചനും തപസി പന്നുവും പുകവലിച്ചതും അഭിഷേക് ബച്ചന്റെ ടര്‍ബ്ബന്‍ അഴിക്കുന്നതുമാണ് സിഖ് രോഷത്തിന് കാരണമായത്.

ശ്രദ്ധയോടും ഉന്നതരായ സിഖുകാരുടെയും ഉപദേശങ്ങള്‍ കേട്ടുമാണ് ഈ സീന്‍ ചെയ്തത്. ഒരിക്കലും ഇത്തരത്തില്‍ മതവികാരത്തെ വ്രണപ്പെടുത്തണമെന്ന് ആഗ്രഹിച്ചിട്ടില്ല-അനുരാഗ് പറയുന്നു.

എന്നാല്‍ ഈ സീന്‍ കട്ട് ചെയ്ത് കളയണം എന്ന ആവശ്യം പരിഗണിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അത് കഥാഗതിയെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷമാപണത്തോടെയാണ് അനുരാഗ് കുറിപ്പ് അവസാനിപ്പിച്ചത്.

ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തില്‍ അഭിഷേക് ബച്ചന്റെ തിരിച്ചുവരവ് ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ പാട്ടുകള്‍ എല്ലാം തന്നെ ഇതിനോടകം ഹിറ്റാണ്.

ContentHighlights: anurag kashyap apologies to sikh community, manmarziyan, tapsee pannu, abishekh bachan, vickey kaushal