'അനുരാഗം' പോസ്റ്റർ | photo: special arrangements
ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന 'അനുരാഗ'ത്തിലെ 'യെഥുവോ ഒണ്ട്ര്..' എന്ന ഗാനം പുറത്തിറങ്ങി. കവര്‍ സോങ്ങുകളിലൂടെ സുപരിചിതനായ ഹനാന്‍ഷായും സംഗീത സംവിധായകന് ജോയല്‍ ജോണ്‍സും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തമിഴില്‍ ഏറെ പ്രശസ്തനായ മോഹന്‍ രാജാണ് ഗാനത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വ്യത്യസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
അശ്വിന് ജോസാണ് ചിത്രത്തിന്റെ രചന. ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി. കിഷന്, മൂസി, ലെന, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന് പട്ടാമ്പി തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. അനുരാഗത്തിലെ ആദ്യ ഗാനമായ 'ചില്ല് ആണേ' യൂട്യൂബില്‍ പത്ത് ലക്ഷം വ്യൂസിനു മുകളില്‍ നേടി ട്രെന്‍ഡിങ്ങില്‍ തുടരുകയാണ്. ചിത്രം ഉടന്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലക്ഷ്മി നാഥ് ക്രിയേഷന്‍സ്, സത്യം സിനിമാസ് എന്നീ ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന് എ.ജി. എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. ഛായാഗ്രഹകന് - സുരേഷ് ഗോപി. സംഗീതം -ജോയല്‍ ജോണ്‍സ്. എഡിറ്റിങ്ങ് -ലിജോ പോള്‍. മനു മഞ്ജിത്ത്, മോഹന്‍ രാജ് , ടിറ്റോ പി.തങ്കച്ചന് എന്നിവരാണ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്.കലാസംവിധാനം- അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനര്‍ -ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര് -സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈന്‍ -സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസല്‍ എ. ബക്കര്‍, കോസ്റ്റ്യൂം ഡിസൈന്‍ -സുജിത്ത് സി.എസ്, മേക്കപ്പ്- അമല്‍ ചന്ദ്ര, ത്രില്‍സ് -മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ -ബിനു കുര്യന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ -രവിഷ് നാഥ്, ഡി.ഐ -ലിജു പ്രഭാകര്‍, സ്റ്റില്‍സ്- ഡോണി സിറില്‍, പി.ആര് & ഡിജിറ്റല്‍ മാര്‍ക്കറ്റിങ് -വൈശാഖ് സി. വടക്കേവീട്, എ.എസ്. ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍സ്- യെല്ലോടൂത്ത്സ്.
Content Highlights: anuragam movie new song released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..