മനം നിറച്ച് "അനുരാഗ"ത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ


പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് നിലമ്പുർ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗം.

'അനുരാ​ഗ'ത്തിന്റെ പോസ്റ്റർ

ഒരൊറ്റ ഫസ്റ്റ് ലുക്കിൽ പ്രണയ സിനിമകൾക്ക് പുതു ജീവൻ നൽകിയ തെന്നിന്ത്യൻ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ, കുടുംബ പ്രേക്ഷരുടെ ഇഷ്ടതാരവും സംവിധായകനുമായ ജോണി ആന്റണി, 'ക്വീൻ', 'കളർപടം' തുടങ്ങിയ ഹിറ്റുകളിലൂടെ മലയാളികളുടെ മനം കവർന്ന അശ്വിൻ ജോസ്, '96' സിനിമയിലൂടെ ആരാധകവൃന്ദം സൃഷ്‌ടിച്ച ഗൗരി കിഷൻ, മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ഷീലാമ്മ, ഒരുകാലത്തു മലയാള സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായ ദേവയാനി, ഒരുപാട് കരുത്തുറ്റ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ ലെന... ഇത്രയും വ്യത്യസ്തരായ താരങ്ങളെ കാണിച്ചു കൊണ്ടാണ് അനുരാഗത്തിന്റെ വരവ് അണിയറക്കാർ അറിയിക്കുന്നത്.

പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ഷഹദ് നിലമ്പുർ സംവിധാനം ചെയ്യുന്ന ചിത്രമാണ് അനുരാഗം. അശ്വിൻ ജോസ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ലക്ഷ്മി നാഥ്‌ ക്രിയേഷൻസ് & സത്യം സിനിമാസ് എന്നീ ബാനറുകളിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എ ജി എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങിയവരും താരനിരയിലുണ്ട്.



ചിത്രത്തിലെ ആദ്യഗാനം "ചില്ലാണെ..." യൂട്യൂബിൽ ശ്രദ്ധ നേടി നേരത്തെ തന്നെ യുവാക്കളുടെ കയ്യടി വാങ്ങിയിരുന്നു. ഡിസംബറിൽ പ്രദർശനത്തിനെത്തുന്ന ചിത്രം സംഗീതപ്രാധാന്യം ഉള്ളതാണെന്ന് അണിയറക്കാർ മുൻപ് അറിയിച്ചിരുന്നു. നവാഗതനായ ജോയൽ ജോൺസ് സംഗീതവും, സുരേഷ് ഗോപി ഛായഗ്രഹണവും, ലിജോ പോൾ എഡിറ്റിംഗും, അനീസ് നാടോടി കലാസംവിധാനവും നിർവഹിക്കുന്നു. വരികൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ കുമാർ, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്.

പ്രൊജറ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ്- മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, നൃത്ത സംവിധാനം- റീഷ്ധാൻ അബ്ദുൽ റഷീദ്, അനഘ മറിയ വർഗീസ്, ജിഷ്ണു, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്, ഡിഐ- ലിജു പ്രഭാകർ, വി എഫ് എക്സ്- എഗ് വൈറ്റ്, സ്റ്റിൽസ്- ഡോണി സിറിൽ, ഡിജിറ്റൽ മാർക്കറ്റിംഗ് & പിആർഒ- വൈശാഖ് സി. വടക്കേവീട്, പിആർഒ- എ .എസ് .ദിനേശ് , പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്.

Content Highlights: anuragam movie firstlook poster, gautham vasudev menon malayalam movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented