‘കെന്നഡി’ പോസ്റ്റർ | PHOTO: TWITTER/RAHUL BHATT
സണ്ണി ലിയോണ്‍, രാഹുല്‍ ഭട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന 'കെന്നഡി' 2023 കാന്‍ ചലച്ചിത്രോത്സവത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത 'കെന്നഡി' ഈ വര്‍ഷം കാനിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യന്‍ ചിത്രമാണ്.
മിഡ്‌നൈറ്റ് സ്‌ക്രീനിങ് വിഭാഗത്തിലാണ് 'കെന്നഡി' പ്രദര്‍ശിപ്പിക്കുന്നത്. 2023 മെയ് 16 മുതല്‍ 27 വരെയാണ് കാന്‍ ഫിലിം ഫെസ്റ്റിവല്‍ നടക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്രോത്സവത്തില്‍ ഒന്നായാണ് കാന്‍ ഫിലിം ഫെസ്റ്റിവലിനെ കണക്കാക്കുന്നത്.
ആദ്യമായാണ് സണ്ണി ലിയോണ്‍ അനുരാഗ് കശ്യപിനൊപ്പം പ്രവര്‍ത്തിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാഹുല്‍ ഇതിന് മുന്‍പും അനുരാഗ് കശ്യപുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ച 'അഗ്ലി' 2013-ലെ കാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
അനുരാഗ് കശ്യപിന്റെ ഒന്നിലധികം ചിത്രങ്ങള്‍ കാനിലെത്തിയിട്ടുണ്ട്. 2012-ല്‍ 'ഗ്യാങ്സ് ഓഫ് വസേപുര്‍', 2016-ല്‍ 'രാമന്‍ രാഘവ് 2.0' 2013-ല്‍ 'അഗ്ലി' എന്നീ ചിത്രങ്ങള്‍ കാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അനുരാഗ് കശ്യപിന്റെ ചിത്രവും ഉള്‍പ്പെട്ട 'ബോംബെ ടോക്കീസ്' എന്ന ആന്തോളജിയും കാനില്‍ എത്തിയിട്ടുണ്ട്.
Content Highlights: Anurag Kashyap sunny leone Kennedy only Indian movie to be screened at Cannes 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..