അനുരാഗ് കശ്യപ്, സൽമാൻ ഖാൻ
സല്‍മാന്‍ ഖാന്‍ നായകനായ തേരേ നാം എന്ന ചിത്രം 2003-ലാണ് റിലീസ് ചെയ്തത്. 10 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ ഗംഭീര വിജയമായിരുന്നു. റൊമാന്റിക് ട്രാജഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രം സംവിധാനം ചെയ്തത് സതീഷ് കൗഷിക് ആയിരുന്നു. ഭൂമി ചൗളയാണ് ചിത്രത്തിലെ നായിക.
അനുരാഗ് കശ്യപ് സംവിധാനം ചെയ്യേണ്ട ചിത്രമായിരുന്നു 'തേരേ നാം'. എന്നാല്‍, പ്രീ പ്രൊഡക്ഷന്‍ ജോലിയ്ക്കിടെ അനുരാഗ് കശ്യപ് ചിത്രത്തില്‍നിന്ന് അപ്രത്യക്ഷനാവുകയും സതീഷ് കൗഷിക് സംവിധാനം ഏറ്റെടുക്കുകയുമായിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അക്കാലത്ത് വിശദീകരണമൊന്നും പുറത്ത് വന്നില്ല. രണ്ടു പതിറ്റാണ്ടിന് ശേഷം അതിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്.
താന്‍ സിനിമയില്‍നിന്ന് പിന്‍മാറിയതല്ലെന്നും തന്നെ പുറത്താക്കിയതാണെന്നും അനുരാഗ് കശ്യപ് പറയുന്നു. ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. സല്‍മാന്‍ ഖാനോട് നെഞ്ചിലെ രോമം വടിക്കരുതെന്ന് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് തന്നെ ചിത്രത്തില്‍നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ന്നു.
"സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന രാധേ എന്ന കഥാപാത്രം ഉത്തര്‍പ്രദേശിലെ ഒരു റൗഡിയാണ്. അവിടെ ജീവിക്കുന്നവര്‍ നെഞ്ചിലെ രോമം വടിക്കുകയില്ല. ആവശ്യം മുന്നോട്ട് വച്ചപ്പോള്‍ എന്നെ മാറ്റി മറ്റൊരു സംവിധായകനെ വച്ചു. സല്‍മാന്‍ ഖാനോട് ബഹുമാനം മാത്രമേയുള്ളൂ." അദ്ദേഹത്തിന്റെ സുല്‍ത്താന്‍, ഭജ്രംഗി ഭായ്ജാന്‍, ദബാംഗ് പോലുള്ള സിനിമകള്‍ ഇഷ്ടമാണെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ത്തു. 2010-ല്‍ റിലീസ് ചെയ്ത 'ദബാംഗി'ന്റെ സംവിധായകന്‍ അനുരാഗ് കശ്യപിന്റെ സഹോദരന്‍ അഭിനവ് കശ്യപാണ്.
Content Highlights: Anurag Kashyap says he was fired from Tere Naam, salman khan Movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..