ബോളിവുഡ് നടന്മാര്‍ക്ക് അമിത പ്രതിഫലം നല്‍കുന്നതിനെതിരെ സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് രംഗത്ത്. ഫോബ്സ് ഇറക്കിയ ഉയര്‍ന്ന പ്രതിഫലം നേടുന്ന നടന്‍മാരുടെ പട്ടികയില്‍ നാല് ഇന്ത്യന്‍ അഭിനേതാക്കള്‍ ഉള്‍പ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അനുരാഗ് കശ്യപിന്റെ പരാമര്‍ശം.

ഒരു ഓണ്‍ലൈന്‍ വെബ്‌സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപ് മനസ് തുറന്നത്. ഫോബ്‌സിന്റെ ഉയര്‍ന്ന പ്രതിഫലം പറ്റുന്ന അഭിനേതാക്കളുടെ പട്ടികയില്‍ നമ്മുടെ നാല് നടന്‍മാരുണ്ട് (ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍). ബാക്കി എല്ലാവരും ഹോളിവുഡ് താരങ്ങളാണ്.

ഹോളിവുഡ് സിനിമകള്‍ ആഗോളതലത്തില്‍ ഉയര്‍ന്ന വരുമാനം നേടുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ ശരാശരി നേടുന്നത് 300 കോടി രൂപയാണ്. എന്നിട്ടും ഫോബ്‌സ് പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുണ്ട്. 

ബോളിവുഡ് സിനിമകളുടെ ബോക്‌സ് ഓഫീസ് നേട്ടവും നടന്‍മാരുടെ പ്രതിഫലവുമായി താരതമ്യം ചെയ്താല്‍ നമുക്കതു മനസിലാകും. നിര്‍മാതാക്കള്‍ക്ക് ഇത് പലപ്പോഴും കനത്ത നഷ്ടമാണ് നേടിത്തരുന്നത്. 

ഈ പ്രശ്‌നത്തില്‍ നടന്മാരെയല്ല, നടന്‍മാര്‍ക്ക് ഇത്തരത്തില്‍ പ്രതിഫലം നല്‍കുന്ന നിര്‍മാതാക്കളെയാണ് കുറ്റപ്പെടുത്തുന്നത്. കൂടുതല്‍ പണം ലഭിച്ചാല്‍  താനാണെങ്കിലൂം വേണ്ടെന്നു പറയില്ലെന്നും അനുരാഗ് കശ്യപ് പറഞ്ഞു.