രാജ്യത്ത് വീണ്ടും അടിയന്തരാവസ്ഥ വന്നെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യത്തു നടക്കുന്ന പ്രതിഷേധങ്ങളെയും അതിനെതിരെ നടക്കുന്ന നിയമനടപടികളെയും കുറിച്ച് ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിംഗിന്റെ ട്വീറ്റ് പരാമര്‍ശിച്ചുകൊണ്ടാണ് സംവിധായകന്റെ ട്വീറ്റ്.  സെക്ഷന്‍ 144 ആണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളതെന്നും പൊതു സ്ഥലങ്ങളിലെ കൂടിച്ചേരലുകള്‍ കര്‍ശനമായി വിലക്കിയിരിക്കുകയാണെന്നുമായിരുന്നു ഡിജിപിയുടെ ട്വീറ്റ്. കുട്ടികളെ മാതാപിതാക്കൾ ഇക്കാര്യങ്ങൾ  പറഞ്ഞുമനസ്സിലാക്കണമെന്നും ട്വീറ്റിലുണ്ട്. 

 

Anurag CAA

Content Highlights : anurag kashyap's tweet on caa, citizenship act protests