ഇൻഡിഗോ, എയര്‍ ഇന്ത്യ, ഗോ എയര്‍, സ്‌പൈസ്‌ജെറ്റ് എന്നീ വിമാനക്കമ്പനികളെ ബഹിഷ്ക്കരിക്കുന്നുവെന്ന് സംവിധായകൻ അനുരാഗ് കശ്യപ്. അര്‍ണബ് ഗോസ്വാമിയെ ശല്യം ചെയ്തുവെന്ന പേരില്‍  ഈ കമ്പനികള്‍ ഹാസ്യകലാകാരന്‍ കുനാല്‍ കംറയെയെ വിലക്കിയ സംഭവത്തില്‍  പ്രതിഷേധിച്ചാണ് തീരുമാനം. ഇതിന്റെ ഇൻഡിഗോയ്ക്ക് പകരം എയർ വിസ്താരയിലാണ് അദ്ദേഹം കൊൽക്കത്തയ്ക്ക് പോയത്. 

'ഞാന്‍ പലര്‍ച്ചെ നാലുമണിക്ക് എഴുന്നേല്‍ക്കും. എന്നാലും ഇൻഡിഗോയില്‍ യാത്ര ചെയ്യില്ല.' അനുരാഗ് പറഞ്ഞു. വിസ്താരയില്‍ യാത്ര ചെയ്യാന്‍ സംവിധായകന് പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കണമായിരുന്നു. 

കൊല്‍ക്കത്തയില്‍ നടക്കുന്ന ഒരു ചലച്ചിത്രമേളയില്‍ പങ്കെടുക്കാനാണ് അനുരാഗ് കശ്യപ് പോയത്. നമ്മുടെ വിമാനക്കമ്പനികളെല്ലാം സര്‍ക്കാരിനെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഔദ്യോഗിക പ്രഖ്യാപനമോ അന്വേഷണമോ ഒന്നുമില്ലാതെ ഒരു വ്യക്തിയുടെ മേല്‍ അവര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണെന്നും അനുരാഗ് കശ്യപ് മേളയില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു. 'പൈലറ്റുമാരോട് അവര്‍ സംസാരിച്ചിട്ടേയില്ല. ഇത് ധിക്കാരമാണ്. അധികാരമടിച്ചേല്‍പ്പിക്കലാണ്. കുനാല്‍ കംറയ്ക്ക് യാത്ര ചെയ്യാന്‍ അനുവാദമില്ലാത്ത വിമാനങ്ങളിലൊന്നും ഞാനും യാത്ര ചെയ്യുന്നില്ല.' അനുരാഗ് പറഞ്ഞു.

ANURAG KASHYAP

Content Highlights : anurag kashyap refuses to travel in air indigo takes air visthara instead