'എന്റെ രണ്ട് തൂണുകൾ'; മുൻഭാര്യമാരെ ചേർത്തുപിടിച്ച് അനുരാ​ഗ് കശ്യപ്, ചിത്രം വൈറൽ


ഐക്കണിക് എന്നാണ് ഈ ചിത്രത്തിന് അനുരാ​ഗ് കശ്യപിന്റെ മകൾ ആലിയ കമന്റ് ചെയ്തത്.

ആർതി ബജാജ്, കൽക്കി കോച്ച്ലിൻ എന്നിവർക്കൊപ്പം അനുരാ​ഗ് കശ്യപ് | ഫോട്ടോ: www.instagram.com/anuragkashyap10/

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നടൻ ആമിർഖാൻ തന്റെ മുൻ ഭാര്യമാരേക്കുറിച്ചും ആഴ്ചയിലൊരിക്കൽ തങ്ങൾ മൂവരും ഒത്തുകൂടാറുണ്ടെന്നും പറഞ്ഞത്. ഇതിന്റെ തുടർച്ചയെന്നോണം മറ്റൊരാൾ കൂടി സമാനമായ ഒരു തുറന്നുപറച്ചിൽ നടത്തിയിരിക്കുകയാണ്. അതാണ് ബോളിവുഡ് സംവിധായകൻ അനുരാ​ഗ് കശ്യപ് ഇൻസ്റ്റാ​ഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ ചിത്രം പറയുന്നത്.

തന്റെ മുൻ ഭാര്യമാരായ ആർതി ബജാജ്, കൽക്കി കോച്ച്ലിൻ എന്നിവർക്കൊപ്പമുള്ള അനുരാ​ഗിന്റെ ചിത്രമാണത്. കഴിഞ്ഞദിവസം മുംബൈയിൽ മാധ്യമപ്രവർത്തകർക്കായി അനുരാ​ഗ് കശ്യപ് സംവിധാനം ചെയ്യുന്ന ദൊബാര എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തിയിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആർതിയും കൽക്കിയും. തന്റെ രണ്ട് തൂണുകൾ എന്നാണ് ചിത്രത്തിന് സംവിധായകൻ നൽകിയിരിക്കുന്ന തലക്കെട്ട്.

ഐക്കണിക് എന്നാണ് ഈ ചിത്രത്തിന് അനുരാ​ഗ് കശ്യപിന്റെ മകൾ ആലിയ കമന്റ് ചെയ്തത്. 2003 മുതൽ 2009 വരെയാണ് അനുരാ​ഗിന്റെയും ആർതിയുടേയും ദാമ്പത്യബന്ധം നീണ്ടുനിന്നത്. 2009-ൽ അനുരാ​ഗ് സംവിധാനം ചെയ്ത ദേവ് ഡി എന്ന ചിത്രത്തിലൂടെയാണ് കൽക്കി ബോളിവുഡിൽ അരങ്ങേറുന്നത്. 2011-ലായിരുന്നു ഇവർ വിവാഹിതരായത്. 2013 മുതൽ അകന്നുകഴിഞ്ഞിരുന്ന ഇരുവരും 2015-ലാണ് നിയമപരമായി വിവാഹബന്ധം വേർപെടുത്തിയത്.

ഈ മാസം 19നാണ് ദൊബാര തിയേറ്ററുകളിലെത്തുന്നത്. തപ്സി പന്നു, പവൈൽ ​ഗുലാട്ടി എന്നിവരാണ് പ്രധാനവേഷങ്ങളിൽ.

Content Highlights: Anurag Kashyap with ex wives, Aarti Bajaj and Kalki Koechlin


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented