അനുരാഗ് കശ്യപ്( Photo: PTI )
മുംബൈ: തന്റെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന് അനുരാഗ് കശ്യപ്. മൂന്ന് പ്രാവശ്യത്തോളം പുനരധിവാസകേന്ദ്രത്തില്‍ പ്രവേശിച്ചതായും വിഷാദത്തിലേക്ക് വഴുതിയതായും അദ്ദേഹം വെളിപ്പെടുത്തി. മൂന്ന് വര്‍ഷത്തോളമാണ് അനുരാഗ് വിഷാദരോഗത്തിന് അടിപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം തനിക്ക് ഹൃദയാഘാതമുണ്ടായി. ബലാത്സംഗ ഭീഷണി കാരണം മകള്‍ക്ക് ആങ്സൈറ്റി അറ്റാക്കുണ്ടായതായും സംവിധായകന് പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരെ സംസാരിച്ചതിനു പിന്നാലെ മകള്‍ക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ ബലാത്സംഗ ഭീഷണികള്‍ ഉയരാന്‍ തുടങ്ങി. ഇതേ തുടര്‍ന്ന് 2019-ആഗസ്റ്റില്‍ താന്‍ ട്വിറ്ററില്‍ നിന്നും ഇടവേളയെടുത്തു. എന്നാല്‍ ജാമിയ മിലിയ വിഷയമുണ്ടായതോടെ താന്‍ അക്ഷമനായെന്നും അനുരാഗ് വ്യക്തമാക്കി. പിന്നാലെ ട്വിറ്ററിലൂടെ പ്രതികരിക്കുകയും ജാമിയയില്‍ നടക്കുന്ന സമരങ്ങളില്‍ അദ്ദേഹം പങ്കെടുക്കുകയും ചെയ്തു.
കോവിഡിനെത്തുടര്‍ന്ന് 'ആള്‍മോസ്റ്റ് പ്യാര് വിത്ത് ടി.ജെ ബോളിവുഡ്' എന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകിയതും 'താണ്ഡവ്' വെബ്സീരീസ് അഭിമുഖീകരിച്ച പ്രശ്നങ്ങളും കാരണമുണ്ടായ പിരുമുറുക്കത്താലും മൂന്ന് പ്രാവശ്യമാണ് പുനരധിവാസകേന്ദ്രത്തില്‍ പോയതെന്ന് അനുരാഗ് കൂട്ടിച്ചേര്‍ത്തു.
മറ്റു പലരെയും പോലെ തനിക്ക് കാത്തിരിക്കാനുള്ള സമയമില്ല. വിപരീത അവസ്ഥകളിലും താന്‍ ദൊബാര എന്ന ചിത്രം ചെയ്തു. തന്റെയും ടീമിന്റെയും നിലനില്‍പ്പിന്റെ പ്രശ്നമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. അനുരാഗിന്റെ പുതിയ ചിത്രം 'ആള്‍മോസ്റ്റ് പ്യാര് വിത്ത് ടി.ജെ ബോളിവുഡ്' 2023 ജനുവരിയില്‍ റിലീസിനൊരുങ്ങുകയാണ്.
Content Highlights: Anurag Kashyap opens up about suffering depression, heart attack and going to rehab
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..