ആദിത്യ ചോപ്ര സ്വന്തം കുഴി തോണ്ടുന്നു-  അനുരാഗ് കശ്യപ്


ആദിത്യ ചോപ്ര, അനുരാഗ് കശ്യപ്‌

ബോളിവുഡിലെ ഏറ്റവും വലിയ നിര്‍മാണ കമ്പനികളിലൊന്നായ യഷ് രാജ് ഫിലിംസിന്റെ തകര്‍ച്ചയ്ക്ക് കാരണം നേതൃത്വസ്ഥാനത്ത് ഇരിക്കുന്ന ആദിത്യ ചോപ്രയാണെന്ന് സംവിധായകന്‍ അനുരാഗ് കശ്യപ്.

പുതിയ ചിത്രമായ 'ദൊബാര'യുടെ പ്രചരണവുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോളിവുഡ് സിനിമകള്‍ സമീപകാലത്ത് തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്റെ പിന്നിലെ കാരണം സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. യഷ് രാജ് ഫിലിംസിന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നതിന് കാരണം ആദിത്യ ചോപ്രയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിനിമ നിയന്ത്രിക്കുന്നത് രണ്ടാം തലമുറയില്‍പ്പെട്ടവരാലാണ്. ഒട്ടും പക്വതയില്ലാത്ത ഉത്തരവാദിത്തമില്ലാത്തവരാണവര്‍. യഷ് രാജ് ഫിലിംസിന് അതു തന്നെയാണ് സംഭവിക്കുന്നത്. ഒരു കഥയെടുക്കുന്നു അതില്‍ നിന്ന് പൈരേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അത് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ആയി പുറത്തുവരുന്നു. മാഡ് മാക്‌സില്‍ നിന്ന് ഷംഷേരയുണ്ടാകുന്നു. ഷംഷേര മൂന്ന് നാല് കൊല്ലം മുന്‍പ് റിലീസ് ചെയ്തുവെങ്കില്‍ ചിലപ്പോള്‍ വിജയമാകുമായിരുന്നു. ഇന്ന് ആളുകള്‍ ഒടിടിയില്‍ മറ്റു സിനിമകള്‍ കാണുന്നുണ്ട്.

തലപ്പത്തുള്ള ഒരാള്‍ ഗുഹയിലാണ് ഇരിക്കുന്നത്. പുറത്ത് എന്താണ് നടക്കുന്നതെന്ന് അയാള്‍ അറിയുന്നില്ല. അവിടെ ഇരുന്ന് ആളുകള്‍ എങ്ങനെ സിനിമ ചെയ്യണം എന്തു പറയണമെന്ന് അവര്‍ തീരുമാനിക്കുന്നു. സ്വന്തം കുഴി തോണ്ടുന്നു. ആദിത്യ ചോപ്ര ഒരു കൂട്ടം ആളുകളെ ജോലിക്കെടുത്തിട്ടുണ്ടെങ്കില്‍ അവര്‍ മുന്നോട്ട് കൊണ്ടുവരികയാണ് വേണ്ടത്. അല്ലാതെ ഭരിക്കുകയല്ല ചെയ്യേണ്ടത്. അതാണ് അദ്ദേഹം ചെയ്യുന്ന തെറ്റ്- അനുരാഗ് കശ്യപ് പറഞ്ഞു.

Content Highlights: Anurag Kashyap on why YRF films are failing blames 'Aditya Chopra thugs of Hindustan Shamshera


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented