ങ്കണ റണാവതിനെതിരേ വിമർശനവുമായി ബോളിവുഡ് സംവിധാകൻ അനുരാ​ഗ് കശ്യപ്. ബോളിവുഡിലെ സകലരെയും അപമാനിക്കുകയും അവർക്കെതിരേ ആരോപണങ്ങളുമായി രം​ഗത്തെത്തുകയും ചെയ്യുന്ന കങ്കണയ്ക്കെതിരേയാണ് അനുരാ​ഗിന്റെ വിമർശനം.

മണികർണിക എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങളെ കുറിച്ച് കങ്കണ സംസാരിക്കുന്ന വീഡിയോ പങ്കുവച്ചാണ് അനുരാ​ഗിന്റെ ട്വീറ്റുകൾ.

ഒരിക്കൽ തന്റെ സുഹൃത്തായിരുന്ന കങ്കണയ്ക്ക് ഇതെന്താണ് സംഭവിച്ചതെന്ന് മനസിലാകുന്നില്ലെന്നും കങ്കണയെ മറ്റുള്ളവർ ഉപയോ​ഗിക്കുകയാണെന്നും അനുരാ​ഗ് പറയുന്നു. കഴിഞ്ഞ ദിവസമാണ് മണികർണികയുമായി ബന്ധപ്പെട്ട് കങ്കണ നൽകിയ ഈ ഭയപ്പെടുത്തുന്ന ട്വീറ്റ് കണ്ടതെന്ന് പറഞ്ഞുകൊണ്ടാണ് അനുരാ​ഗ് ട്വീറ്റുകൾ പങ്കുവയ്ക്കുന്നത്.

"കങ്കണ എന്റെ നല്ല സുഹൃത്തായിരുന്നു ഓരോ സിനിമകൾ ഇറങ്ങുമ്പോഴും പ്രോത്സാഹനം നൽകാറുണ്ടായിരുന്നു. ഈ പുതിയ കങ്കണയെ എനിക്കറിയില്ല. ഈ പുതിയ കങ്കണയ്ക്ക് എന്താണ് സംഭവിക്കുന്നതെന്നും അവർ എന്താണ് ചെയ്യുന്നതെന്നും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്ക് പോലും അറിയില്ല. യാഥാർഥ്യം എന്തെന്നാൽ ഇന്ന് അവൾക്ക് സ്വന്തമെന്ന് പറയാൻ ആരും ഇല്ല എന്നതാണ്.

വിജയത്തിന്റെ ലഹരി എല്ലാവരേയും തുല്യമായി നശിപ്പിക്കും. അത് അകത്ത് നിന്നുള്ളവരോ പുറത്ത് നിന്നുള്ളവരോ ആകട്ടെ. എന്നാൽ എന്നിൽ നിന്ന് പഠിക്കൂ, എന്നെപ്പോലെയാകൂ എന്നൊന്നും പറയുന്ന കങ്കണയെ എനിക്ക് അറിയില്ല. 2015 ന് മുമ്പ് കങ്കണയിൽ നിന്ന് ഇതൊന്നും കേട്ടിട്ടില്ല.

തന്റെ എല്ലാ സംവിധായകരെയും അപമാനിക്കുന്നയാൾ, എഡിറ്റിലിരുന്ന് എല്ലാ സഹതാരങ്ങളുടെയും വേഷങ്ങൾ വെട്ടിക്കുറയ്ക്കുന്നയാൾ. കങ്കണയെ അഭിനന്ദിക്കുന്ന അവളുടെ പഴയ സംവിധായകരിൽ ആരും തന്നെ ഇപ്പോൾ അവൾക്കൊപ്പം ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. മറ്റുള്ളവരെ അടിച്ചമർത്താനുള്ള കരുത്താണ് കങ്കണ നേടിയിരിക്കുന്നത്.

ഞാൻ അവളെ വളരെയധികം ആരാധിച്ചിരുന്ന ഒരാൾ ആയതുകൊണ്ട് തന്നെ ഈ കങ്കണയെ എനിക്ക് സഹിക്കാൻ കഴിയില്ല. കങ്കണയുടെ ടീമിനോടാണ് എനിക്ക് പറയാനുള്ളത്. ഇതു മതിയാക്കിക്കൊള്ളൂ"-അനുരാ​ഗ് കശ്യപ് ട്വീറ്റ് ചെയ്യുന്നു

എന്നാൽ അനുരാ​ഗിനെ 'മിനി മഹേഷ് ഭട്ട്' എന്ന് വിളിച്ചാണ് കങ്കണയുടെ ടീം ഈ ആരോപണങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.

Content Highlights : Anurag kashyap Lashes out at kangana Ranaut