-
റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് മികച്ച മാധ്യമപ്രവർത്തകനുള്ള പുരസ്കാരം നൽകാൻ ഫ്രെയിം ചെയ്ത ചെരിപ്പുകളുമായി സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്രയും സംവിധായകന്‍ അനുരാഗ് കശ്യപും. കുനാൽ കമ്രയാണ് വിവരം പുറത്ത് വിട്ടത്. പിറന്നാളുകാരന്‍ അനുരാഗ് കശ്യപിനൊപ്പമാണ് താന്‍ പോയതെന്നും എന്നാല്‍ ചെന്നപ്പോള്‍ അനുവാദമില്ലാതെ കയറ്റാന്‍ സാധിക്കില്ലെന്ന് സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞതായും കുനാല്‍ കമ്ര ഫേസ്ബുക്കില്‍ കുറിച്ചു.
ഇതോടൊപ്പം ചെരുപ്പുമായി നിൽക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. ഇരുവരുടെയും കൈയിലുള്ള ഫ്രെയിം ചെയ്തുവച്ച ചെരിപ്പുകള്‍ക്ക് താഴെ അവാര്‍ഡഡ് ടു അര്‍ണാബ് ഗോസ്വാമി, ഇന്‍ ഹിസ് എക്സലന്‍സ് ഇന്‍ ജേണലിസം എന്ന് കുറിച്ചിട്ടുണ്ട്.
‘പിറന്നാളുകാരന്‍ അനുരാഗ് കശ്യപിനൊപ്പം മികച്ച മാധ്യമ പ്രവര്‍ത്തനം നടത്തുന്ന അര്‍ണബ് ഗോസ്വാമിക്ക് ഒരു അവാര്‍ഡ് നല്‍കാനായി റിപ്പബ്ലിക്കിന്റെ ഓഫീസില്‍ ചെന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാരന്‍ പറഞ്ഞത് അനുവാദമില്ലാതെ അനുമതി തരില്ലെന്നാണ്’- കുനാല്‍ കമ്ര ട്വീറ്റ് ചെയ്തു.
എക്കാലത്തെയും ഏറ്റവും മികച്ച പിറന്നാൾ ദിനം ആയിരുന്നു ഇന്ന് എന്നാണ് അനുരാഗ് കശ്യപ് ട്വീറ്റ് ചെയ്തത്. കുനാൽ കമ്രയുടെ ട്വീറ്റ് പങ്കുവച്ച് കൊണ്ടായിരുന്നു അനുരാഗ് കശ്യപിന്റെ കുറിപ്പ്. അർണബിനെ കാണാനാണ് വന്നതെന്ന് പറഞ്ഞപ്പോൾ അനുമതി ഇല്ലെന്നായിരുന്നു റിപ്പബ്ലിക്കിലെ ആളുകൾ പറഞ്ഞതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
മുംബൈ-ലഖ്‌നൗ ഇൻഡിഗോ വിമാനത്തിൽ അര്‍ണബ് ഗോസ്വാമിയെ പരിഹസിക്കുന്ന വിഡിയോ കുനാല്‍ കമ്ര പോസ്റ്റ് ചെയ്തിരുന്നു. ‘നാഷന്‍ വാണ്ട്സ് ടു നോ, അര്‍ണബ് ഭീരുവോ ദേശീയവാദിയോ’; എന്ന് തുടങ്ങിയാണ് കുനാല്‍ കമ്ര അര്‍ണബിനെ കളിയാക്കിയത്. വിമാനത്തിനകത്ത് വെച്ച് ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതിന് കുനാലിനെ വിമാനക്കമ്പനികൾ വിലക്കിയിരുന്നു.
Content Highlights: Anurag Kashyap, Kunal Kamra Present Arnab Goswami With Excellence In Journalism Award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..