-
സാമൂഹിക മാധ്യമങ്ങളിൽ വെെറലായ വീഡിയോയുടെ പേരിൽ വെട്ടിലായി സംവിധായകൻ അനുരാഗ് കശ്യപ്. പുക വലിക്കാനായി പേപ്പറിൽ എന്തോ നിറച്ച് ഒട്ടിക്കുന്ന ദൃശ്യങ്ങളാണ് വെെറലായത്. കഞ്ചാവ് വലിക്കുന്നതിന് മുന്നോടിയായുള്ള ദൃശ്യങ്ങളാണ് ഇതെന്ന് സാമൂഹിക മാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടു. തുടർന്ന് അനുരാഗ് കശ്യപിനെതിരേ ഒട്ടനവധിയാളുകൾ രംഗത്തെത്തി.
കഞ്ചാവ് ഉപയോഗിച്ചതിനും അത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനും സംവിധായകനെതിരേ കർശനമായ നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുയർന്നു. മുംബെെ പോലീസിന്റെ ട്വിറ്റർ പേജിനെ ടാഗ് ചെയ്തും പലരും വീഡിയോ പങ്കുവച്ചു.
തുടർന്ന് മറുപടിയുമായി കശ്യപ് തന്നെ രംഗത്തെത്തി. ദയവ് ചെയ്ത് മുംബെെ പോലീസ് ഈ വിഷയം ശ്രദ്ധിക്കണം. ഞാൻ ചുരുട്ടുന്നത് പുകയിലയാണെന്ന് ഇവരെ ബോധ്യപ്പെടുത്തണം. ഭക്തരുടെയും ട്രോളുകളുടെയും സംതൃപ്തിക്ക് വേണ്ടി ഈ വിഷയം ദയവായി വിശദമായി അന്വേഷിച്ചിക്കണം- കശ്യപ് ട്വീറ്റ് ചെയ്തു.
Content Highlights: Social Media accuses, Anurag Kashyap Director Film Maker Of Rolling A Joint In Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..