പ്രേമം എന്ന ഒറ്റ സിനിമ കൊണ്ട് ഹിറ്റായ നടിയാണ് അനുപമ പരമേശ്വരന്‍. കുറച്ചു മലയാള  പടങ്ങളിലേ  അഭിനയിച്ചിട്ടുള്ളൂവെങ്കിലും അനുപമ ശ്രദ്ധ കേന്ദ്രീകരിച്ചത് അന്യഭാഷാ ചിത്രങ്ങളിലായിരുന്നു.

എന്നാല്‍ അനുപമ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. ഹലോ ഗുരു പ്രേമശോകം എന്ന തെലുഗ് ചിത്രത്തിന്റെ സെറ്റില്‍ നിന്നും പ്രകാശ് രാജുമൊത്തുള്ള ചിത്രമാണ് പ്രശ്നമായത്.  അനുപമ തന്നെയാണ് ചിത്രം ട്വീറ്റ് ചെയ്തത്.

എന്നാല്‍ പ്രകാശ് രാജ് ശകാരിച്ചുവെന്നും പൊട്ടികരഞ്ഞ അനുപമ തളർന്നുവെന്നുമാണ് പുറത്തുവന്ന വാര്‍ത്തകള്‍. ഇതിനു മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന്‍ തിരനാഥ് റാവു നകിന തന്നെ രംഗത്തെത്തി.

മുതിര്‍ന്ന താരങ്ങള്‍ ഉപദേശിക്കുന്നതു പോലെ പ്രകാശ് രാജ് ഉപദേശിക്കുക മാത്രമേ ചെയ്തുള്ളൂ. ചിത്രത്തിലെ ചില സീനുകള്‍ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് നിര്‍ദേശിക്കുകയും ചെയ്തു. ഇതില്‍ ചിലപ്പോള്‍ അനുപമയ്ക്ക വിഷമം തോന്നിയിട്ടുണ്ടാകും.

അനുപമ തളര്‍ന്ന് വീണത് ഭക്ഷ്യവിഷബാധ മൂലമാണ്.  തളര്‍ന്നിരുന്ന നടിയോട് വിശ്രമിക്കാന്‍ പറയുകയായിരുന്നു.  എന്നാല്‍ ഇത് വിസമ്മതിച്ച് അഭിനയം തുടര്‍ന്ന നടി തളര്‍ന്ന് വീഴുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്തു മിനിറ്റില്‍ തിരികെ പോന്നു. ഷൂട്ടു നിര്‍ത്തിവെച്ചത് പ്രകാശ് രാജിന്റെ ഡേറ്റ് കുറവായതിനാലാണ്. പിന്നീട് ഷൂട്ട് തുടരുകയും ചെയ്തു-സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights:anupama parameswaran scolded by prakash raj Actress