പ്രേമം എന്ന സൂപ്പര്‍ഹിറ്റി് ചിത്രത്തിന്റെ പര്യായമാണ് അനുപമ പരമേശ്വരന്‍. നിവിന്‍ പോളി ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാള്‍. ചിത്രം തിയേറ്ററുകളില്‍ തകര്‍ത്തോടിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രേമത്തിന്റെ ഹാങ്ഓവര്‍ മേരി ജോര്‍ജായി വേഷമിട്ട അനുപമയെ വിട്ടുപോയിട്ടില്ല. പുതിയതായി പണികഴിപ്പിച്ച വീടിന് പ്രേമം എന്നാണ് അനുപമ പേരിട്ടിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് ഇതേ ദിവസം എന്റെ ജീവിതത്തില്‍ ഒരു അത്ഭുതം സംഭവിച്ചു. പ്രേമം. ഇപ്പോള്‍ എന്റെ വീടിനുവേണ്ടി ഒരു പേരു തിരയുമ്പോള്‍ ഇതിനേക്കാള്‍ മികച്ചൊരു പേര് എനിക്കു വേറെ കണ്ടെത്താനില്ല. ഏറ്റവും മികച്ചൊരു അരങ്ങേറ്റം തന്നെ ഒരുക്കിത്തന്നതിന് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനോടുള്ള നന്ദി ഇപ്പോഴും പറഞ്ഞാല്‍ തീരില്ല. ഞാന്‍ കണ്ടുമുട്ടിയതില്‍ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ് താങ്കള്‍. നിവിന്‍ ചേട്ടനോടും നന്ദിയുണ്ട്. നിങ്ങളുടെ കുഞ്ഞുപാവക്കുട്ടിയെ കാണാനായി കാത്തിരിക്കുകയാണ്. മഡോണ സെബാസ്റ്റിയന്‍, സായിപ്പല്ലവി... എല്ലാവര്‍ക്കും നല്ലത് വരട്ടെ. മുഴുവന്‍ ടീമിനും എന്റെ നന്ദി. അച്ഛന്‍ എടുത്ത വീടിന്റെ ചിത്രത്തിനൊപ്പം അനുപമ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.