നടി അനുപമ പരമേശ്വരന്റെ ചിത്രം ബിഹാറിലെ വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ട സെക്കൻഡറി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് റിസൾട്ടിൽ. ഋഷികേശ് കുമാർ എന്ന വ്യക്തിയുടെ റിസൾട്ടിലാണ് നടിയുടെ ചിത്രം കൊടുത്തിരിക്കുന്നത്. ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി കഴിഞ്ഞു.

2021 മാർച്ചിൽ നടന്ന എസ്ടിഇടി പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോഴാണ് സംഭവം. ഉർദു, സംസ്കൃതം, സയൻസ് പരീക്ഷകളുടെ മാർക്ക് ലിസ്റ്റിൽ അനുപമയുടെചിത്രമാണ് നൽകിയിരിക്കുന്നത്
. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനം ഉയർത്തി കഴിഞ്ഞു.

'സണ്ണി ലിയോണിനെ എഞ്ചിനീയറിംഗ് പരീക്ഷയിൽ ടോപ്പ് ആക്കിയ ശേഷം ഇപ്പോൾ മലയാളം നടി അനുപമ പരമേശ്വരനെ എസ്ടിഇടി പരീക്ഷ പാസാക്കിയിരുന്നു. നിതീഷ് ജി എല്ലാ പരീക്ഷയും റിഗ്ഗിംഗ് ചെയ്ത് പുനരാരംഭിക്കുന്നതിലൂടെ കോടിക്കണക്കിന് യുവാക്കളുടെ ജീവിതം നശിപ്പിക്കുകയാണ്'- തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

Content Highlights:Anupama Parameswaran features in Bihar s examination result