-
തന്റെ വ്യാജചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരേ വിമർശനവുമായി നടി അനുപമ പരമേശ്വരൻ. താരത്തിന്റെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്ത്, അതിലൂടെയാണ് മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത്. ഇക്കാര്യം വ്യക്തമാക്കി അനുപമ രംഗത്തെത്തിയതിന് പിന്നാലെ താരത്തിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജും അപ്രത്യക്ഷമായി.
എന്നാല്‍ അനുപമയുടെ ഇന്‍സ്റ്റാഗ്രാം ഇപ്പോഴും സജീവമാണ്. ഇത് വ്യാജമാണ് ഈ അസംബന്ധങ്ങള്‍ക്കൊക്കെ ഇപ്പോഴും സമയമുണ്ടോ? ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ താരം കുറിച്ചു.

തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോകളും ചിത്രങ്ങളും നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നേരത്തെ മിനിസ്ക്രീന്‍ താരം ജൂഹി റുസ്തഗി രംഗത്തെത്തിയിരുന്നു. ഇത്തരം സമൂഹമാധ്യമ പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടി ഡി.ജി.പി. ലോക് നാഥ് ബെഹ്റയ്ക്കും എറണാകുളം സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയതായി ജൂഹി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
സൈബര്‍ സെല്‍ പരാതി അന്വേഷിക്കുന്നുണ്ടെന്നും പോലീസിന്റെ സഹായത്താല്‍ കുപ്രചരണങ്ങളുടെ ഉറവിടവും കുറ്റക്കാരേയും ഉടനെ തന്നെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുവാന്‍ സാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ജൂഹി കുറിച്ചു.
Content Highlights : Anupama Parameswaran against Fake Photos Instagram Post
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..