നിങ്ങള്‍ പണ്ട് പലതും പറഞ്ഞിട്ടുണ്ടെങ്കില്‍, അത് വേട്ടയാടും; അനുപം ഖേര്‍


അനുപം ഖേർ, ആമിർ ഖാൻ

ആമിര്‍ ഖാന്‍ നായകനായ ലാല്‍ സിംഗ് ഛദ്ദയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി നടന്‍ അനുപം ഖേര്‍. ഇന്നത്തെ അവസ്ഥയില്‍ ബഹിഷ്‌കരണം പോലുള്ള ട്രെന്‍ഡുകള്‍ ആരംഭിക്കാന്‍ വലിയ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ അസഹിഷ്ണുതയ്ക്കെതിരേ സംസാരിച്ചതിന്റെ പേരിലാണ് ബോളിവുഡ് ആമിര്‍ ഖാന്‍ ബഹിഷ്‌കരണം നേരിട്ടത്. നിങ്ങള്‍ പണ്ട് പലതും പറഞ്ഞിട്ടുണ്ടെങ്കില്‍, അത് കാലാകാലങ്ങള്‍ വേട്ടയാടുമെന്നും അനുപം ഖേര്‍ പറഞ്ഞു.

ഒരാള്‍ക്ക് ഒരു ട്രെന്‍ഡ് തുടങ്ങണമെങ്കില്‍ എളുപ്പമാണ്. ട്വിറ്ററില്‍ എല്ലാ ദിവസവും പുതിയ ട്രെന്‍ഡുകളാണ്. നിങ്ങള്‍ പണ്ട് പലതും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കാലാകാലങ്ങള്‍ വേട്ടയാടും- അനുപം ഖേര്‍ പറഞ്ഞുബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരങ്ങള്‍ക്കെതിരേ ഒരു വിഭാഗമാളുകള്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ബോളിവുഡിലെ സ്വജനപക്ഷാപാതത്തിന്റെ ഇരയാണ് സുശാന്തെന്നും അതുകൊണ്ട് സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നുമുള്ള ആഹ്വാനം തുടങ്ങിയിട്ട് കാലങ്ങളായി. ഭരണകൂടം, മതം, എന്നിവയെ ഏതെങ്കിലും സിനിമാപ്രവര്‍ത്തകര്‍ വിമര്‍ശിച്ചാല്‍ അതും ബഹിഷ്‌കരണത്തിനുള്ള കാരണമായി തീരും.

ആമിറിന്റെ ദംഗൽ അടക്കമുള്ള സിനിമയ്ക്ക് നേരേ സമാനമായ ആക്രമണമുണ്ടായിരുന്നുവെങ്കിലും സിനിമയുടെ ജനപ്രീതിയ്ക്ക് കാര്യമായ ഇടിവൊന്നും സംഭവിച്ചില്ല. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ് 'ദംഗല്‍'.

ലോക ക്ലാസിക് ചിത്രം ഫോറസ്റ്റ് ഗംപിന്റെ റീമേക്കായാണ് ലാല്‍ സിംഗ് ഛദ്ദ റിലീസ് ചെയ്തത്. ഫോറസ്റ്റ് ഗംപ് കാണാത്ത സിനിമാപ്രേമികള്‍ വിരളമാണെന്നത് തന്നെയായിരുന്നു ഈ ചിത്രം നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ടോം ഹാങ്ക്സുമായി ആമീര്‍ താരതമ്യം ചെയ്യപ്പെടുന്നതാണ് മറ്റൊരുപ്രശ്നം.

'ലാല്‍ സിംഗ് ഛദ്ദ' റിലീസ് ചെയ്യുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ ഒരുകൂട്ടം ആളുകള്‍ വ്യാപകമായ വിദ്വേഷപ്രചരണം അഴിച്ചുവിട്ടിരുന്നു. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ ബോക്സ് ഓഫീസില്‍ വളരെ ദയനീയമായ പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. തുടര്‍ന്ന് ബോളിവുഡിലെ ഒരു കൂട്ടം സിനിമാപ്രവര്‍ത്തകര്‍ 'ലാല്‍ സിംഗ് ഛദ്ദ' എല്ലാവരും കാണണമെന്ന് ആഹ്വാനം ചെയ്ത് രംഗത്ത് വരികയും ചെയ്തു.

Content Highlights: Anupam Kher takes a dig at Aamir Khan on Laal Singh Chaddha’s boycott trend, Box Office Collection


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented