കുട്ടിയായിരിക്കേ പൈസ കട്ടു, വസ്ത്രമുരിഞ്ഞ് കൊടിത്തൂവ കൊണ്ട് അടിച്ചു; അനുപം ഖേറിനെക്കുറിച്ച് അമ്മ


അനുപം ഖേർ | ഫോട്ടോ: എ.പി.

ബോളിവുഡിലെ ഏറ്റവും ജനപ്രിയരായ താരങ്ങളിലൊരാളാണ് അനുപം ഖേര്‍. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ പല വിശേഷങ്ങളും അദ്ദേഹം സാമൂഹിക മാധ്യമത്തിലും മറ്റുമായും പങ്കുവയ്ക്കാറുണ്ട്. ചെറുപ്പത്തില്‍ അമ്മ തന്നെ വീട്ടില്‍നിന്ന് അടിച്ചു പുറത്താക്കിയ സംഭവമാണ് ഇപ്പോള്‍ അദ്ദേഹം പുറത്തു പറഞ്ഞിരിക്കുന്നത്.

അനുപം ഖേറിന്റെ 'മന്‍സിലേ ഓര്‍ ഭീ ഹെ' എന്ന ചാറ്റ് ഷോ പരിപാടിയില്‍ സെലിബ്രിറ്റി അതിഥിയായി ഇത്തവണയെത്തിയത് അമ്മ ദുലാരി ഖേര്‍ ആയിരുന്നു. കുട്ടിക്കാലം, വിവാഹം, കശ്മീര്‍ അനുഭവങ്ങള്‍ തുടങ്ങി രസകരമായ പല കാര്യങ്ങളും മകനുമായുള്ള ഈ അഭിമുഖത്തില്‍ അമ്മ ഓര്‍ത്തെടുക്കുന്നുണ്ട്. അതില്‍ മകനെ ചെറുപ്പത്തില്‍ വീട്ടില്‍നിന്ന് അടിച്ചു പുറത്താക്കിയതിന്റെ ഓര്‍മകളും വളരെ രസകരമായിട്ട് അവതരിപ്പിക്കുന്നുണ്ട്.



സ്‌കൂള്‍ ആവശ്യത്തിനുവേണ്ടി കൊടുത്ത പൈസ കൊച്ചു അനുപം എടുത്ത് ചെലവഴിക്കുന്നു. ഇതറിഞ്ഞ അമ്മ, ദേഷ്യപ്പെടുകയും മകനെ വസ്ത്രമുരിഞ്ഞ് അടിച്ച് വീടിന് പുറത്താക്കുകയും ചെയ്തു. ചെലവാക്കിയ പൈസ തിരിച്ചുകൊണ്ടുവരാതെ വീട്ടില്‍ കയറ്റില്ലെന്നും അവര്‍ പറഞ്ഞു. കുട്ടിക്കാലത്ത് സ്‌കൂളിലെ ആവശ്യത്തിനായി കൈയില്‍ കുറച്ച് പൈസ കൊടുത്തുവിട്ടതായിരുന്നു അമ്മ. തുടര്‍ന്ന് ഒരു ദിവസം അനുപം ഖേറിന്റെ ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ മൂന്നു പൈസയും രണ്ടു പൈസയും കിടക്കുന്നത് കണ്ടു. അതോടെ അത് സ്‌കൂളില്‍ കൊടുത്തിട്ടില്ലെന്ന് ദുലാരിക്ക് മനസ്സിലായി. ഇക്കാര്യം അച്ഛനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അത് സാരമില്ല എന്നു പറഞ്ഞു. എന്നാല്‍ അനുപമിനെ അമ്മ വെറുതെ വിട്ടില്ല.

മകനെ അടിക്കാന്‍ ഉപയോഗിച്ച വടിയെക്കുറിച്ചും അഭിമുഖത്തില്‍ പറയുന്നുണ്ട്. കൊടിത്തൂവ(ചൊറിയണം)യുടെ കൊമ്പായിരുന്നു അമ്മ അനുപം ഖേറിനെയും സഹോദരന്‍ രാജു ഖേറിനെയും അടിക്കാനായി ഉപയോഗിച്ചിരുന്നത്. ഇതുകൊണ്ട് തല്ലുകിട്ടിയാല്‍ ശരീരം മുഴുവന്‍ ചൊറിയുന്ന വേദന അനുഭവപ്പെടും. ഒരു ദിവസം തല്ലുകിട്ടി അനുപം രോഗിയായ അവസ്ഥ പോലുമുണ്ടായിട്ടുണ്ട്. തുടര്‍ന്ന് ഡോക്ടറെ കാണിച്ചു. കൊടുത്തൂവ ഉപയോഗിച്ച് ഇനി അടിക്കരുതെന്നും പകരം കൈകൊണ്ട് തല്ലാനും അദ്ദേഹം ആവശ്യപ്പെട്ടെന്നും അമ്മ ദുലാരി ഖേര്‍ പറയുന്നു.

ഊഞ്ചൈ ആണ് അനുപം ഖേറിന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. സൂരജ് ബര്‍ജാദ്യ ആണ് സംവിധായകന്‍. ചിത്രത്തില്‍ അനുപമിനെക്കൂടാതെ അമിതാഭ് ബച്ചന്‍, ബൊമാന്‍ ഇറാനി, പരിണീതി ചോപ്ര, സാരിക നീന ഗുപ്ത, ഡാനി ഡെന്‍സോഗ്പ എന്നിവരും അഭിനയിക്കുന്നുണ്ട്. നവംബര്‍ 11-ന് ചിത്രം തിയേറ്ററിലെത്തും.

Content Highlights: Anupam Kher reveals mom Dulari once threw him out of the house naked used to beat him with 'bichu bu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented