ബാബയായി അനൂപ് ജലോട്ട Photo | Twitter
സത്യസായി ബാബയുടെ ജീവചരിത്ര സിനിമ അണിയറയിൽ ഒരുങ്ങുന്നു. ഗായകനും പത്മശ്രീ അവാർഡ് ജേതാവും മുൻ ബിഗ് ബോസ് താരവുമായ അനൂപ് ജലോട്ടയാണ് ചിത്രത്തിൽ സത്യസായി ബാബയെ അവതരിപ്പിക്കുന്നത്. വിക്കി റണാവത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സത്യസായി ബാബയുടെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും ബാബയുടെ തത്വങ്ങളിൽ താൻ വിശ്വസിക്കുന്നുവെന്നും ജലോട്ട മാധ്യമങ്ങളോട് പറഞ്ഞു. ഈ കഥാപാത്രത്തിനായി ഏറെ ഗവേഷണം വേണ്ടി വന്നെന്നും തനിക്ക് വെല്ലുവിളിയുണർത്തിയ ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
"സായി ബാബ എന്നെ ചോട്ടാ ബാബ എന്നാണ് വിളിച്ചിരുന്നത്. എന്തുകൊണ്ടാണ് അങ്ങനെ വിളിക്കുന്നതെന്ന് ചോദിച്ച എന്നോട് അത് ഒരു നാൾ നീ മനസിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ കൈവന്ന അവസരത്തെയാണ് അദ്ദേഹം അന്ന് സൂചിപ്പിച്ചതെന്ന് ഞാൻ ഊഹിക്കുന്നു. ഈ അവസരം ലഭിച്ചതിന് ഞാനീ ജീവിതം മുഴുവൻ കടപ്പെട്ടിരിക്കുന്നു,". സിനിമയിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ച് ജലോട്ട ട്വീറ്റ് ചെയ്തു.
ജാക്കി ഷ്റോഫ്, സാധിക രൺധാവ, മുസ്താഖ് ഖാൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. എ വൺ ക്രിയേഷന്റെ ബാനറിൽ ബാൽകൃഷ്ണ ശ്രീവാസ്തവ് ആണ് ചിത്രം നിർമ്മിക്കുന്നത്. 2021 ജനുവരിയിൽ ചിത്രം റിലീസിനെത്തിക്കാൻ ആണ് അണിയറപ്രവർത്തകരുടെ തീരുമാനം.
Content Highlights :Anup Jalota to play Satya Sai Baba in his biopic
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..