പ്രിൻസ് ജോയ് സംവിധാനം ചെയ്ത്, സണ്ണി വെയ്നും ഗൗരി കിഷനും ആദ്യമായി ഒന്നിക്കുന്ന അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

96 എന്ന ഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മലയാളിയായ ഗൗരി കിഷൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് അനുഗ്രഹീതൻ ആന്റണി. അഭിനയത്തിലെ വ്യത്യസ്തത കൊണ്ടും വ്യക്തിത്വം കൊണ്ടും നിറയെ ആരാധകരുള്ള നടനാണ് സുജിത്ത് ഉണ്ണിക്കൃഷ്ണൻ എന്ന സണ്ണി വെയ്ൻ. സണ്ണി വെയ്നും ഗൗരിയും പ്രണയജോടികളായി എത്തുന്ന സിനിമ എന്ന നിലയിൽ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ജിഷ്ണു എസ് രമേഷും അശ്വിൻ പ്രകാശ് എന്നിവരുടെ കഥയിൽ നവീൻ ടി മണിലാൽ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം നിർമിക്കുന്നത് എം ഷിജിത്താണ്.

Content Highlights: Anugraheethan Antony Official Teaser Sunny Wayne Gouri Kishan Arun Muraleedharan Prince Joy