ണ്ണി വെയ്‌നും ഗൗരി കിഷനും നായികാനായകന്‍മാരായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തിരുന്നു. 

ആന്റണി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ സണ്ണി വെയ്ന്‍ എത്തുന്നത്. ആന്റണിയുടെ പ്രണയിനിയായ സഞ്ജനയായി ഗൗരിയും വേഷമിടുന്നു. ഗൗരി അഭിനയിക്കുന്ന ആദ്യ മലയാള ചിത്രവുമാണിത്. ആന്റണിയും അയാളുടെ നായയും തമ്മിലുള്ള ആത്മബന്ധം സിനിമയിലെ ഒരു പ്രധാന ഘടകമാണ്.

 പ്രിന്‍സ് ജോയ് ആണ് സംവിധാനം. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവീന്‍ ടി മണിലാലിന്റേതാണ് തിരക്കഥ. എം ഷിജിത്ത് നിര്‍മ്മിക്കുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ശെല്‍വകുമാര്‍ എസ് ആണ്. സംഗീതം അരുണ്‍ മുരളീധരന്‍. 

antony

Content HIghlights : Anugraheethan Antony first look poster, Sunny Wayne, Gouri Kishan