ലയാളത്തിന്റെ പ്രിയ നടന്‍ മമ്മൂട്ടിയുടെ ജന്മദിനം കൊണ്ടാടുകയാണ് സിനിമാലോകം. പ്രിയ നടന് സോഷ്യല്‍മീഡിയയിലൂടെയും നേരിട്ടും ആശംസാപ്രവാഹങ്ങളുമായി സിനിമാതാരങ്ങള്‍ രംഗത്തു വന്നു. ആശംസകളില്‍ വെറിട്ടുനിന്നത് നടി അനു സിത്താരയുടെ പിറന്നാൾ ആശംസകളാണ്.  ഇഷ്ടതാരത്തിന്റെ മുഖങ്ങള്‍ ആലേഖനം ചെയ്ത ഷാള്‍ നിവര്‍ത്തിക്കാണിക്കുന്ന അനുവിന്റെ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാണ്.

ചെറുപ്പം തൊട്ടേ മമ്മൂട്ടി ആരാധികയാണ് താനെന്ന് മുമ്പ് പല വേദികളിലും അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട് അനു സിത്താര. അതിനാല്‍ തന്നെ പിറന്നാൾ ആശംസ നടി വെറുമൊരു 'ഹാപ്പി ബര്‍ത്ത്‌ഡേ'യില്‍ ഒതുക്കിയില്ല. മമ്മൂട്ടി അവതരിപ്പിച്ച വിവിധ കഥാപാത്രങ്ങളുടെ മുഖങ്ങൾ പ്രിന്റ് ചെയ്ത ഒരു ഷാളിലൂടെയാണ് അനു തന്റെ പ്രിയതാരത്തിന് ആശംസകളേകിയത്. ചുമലിലിട്ട ഷാൾ കുടഞ്ഞുനിവർത്തുമ്പോളാണ് ഷാളിലൊളിപ്പിച്ച മമ്മൂട്ടിയുടെ വിവിധ കഥാപാത്രങ്ങൾ ദൃശ്യമാകുന്നത്. അതിനൊപ്പം ഹാപ്പി ബർത്ത്ഡേ എന്നും കുറിച്ചിട്ടുണ്ട്. വീഡിയോ സൂപ്പര്‍ താരത്തിന്റെ ആരാധകര്‍ ഏറ്റെടുത്തതോടെ വളരെ പെട്ടെന്ന് വൈറലായി.

Content Highlights : anu sithara wishing birthday wishes to mammooty viral video