ലോക്ഡൗണില്‍ സ്വന്തം യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നുവെന്ന് നടി അനു സിത്താര. സ്വദേശമായ വയനാട്ടിലെ കലാകാരന്‍മാരെയും ഭംഗിയുള്ള സ്ഥലങ്ങളും പരിചയപ്പെടുത്തുകയെന്നതാണ് ഈ ചാനല്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നടി പറയുന്നു. ഒരുപാടു വിശേഷങ്ങള്‍ വേറെയും പറയാനുണ്ടെന്നും ഇനി അനു സിത്താര എന്ന യൂട്യൂബ് ചാനലില്‍ കാണാമെന്ന് നടി പറയുന്നു.

നടിയുടെ നൃത്തവീഡിയോകള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഏറെ ആരാധകരുള്ള അനുവിന്റെ പുത്തന്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.

Content Highlights : anu sithara starts youtube channel to introduce he native place wayanad