സൗബിന്‍ സാഹീര്‍ സംവിധാനം ചെയ്ത പറവ ബോക്‌സ് ഓഫീസിലെ കിലുക്കം കൊണ്ട് മാത്രമല്ല നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. ഷെയ്ന്‍ നിഗം, സിദ്ധിഖ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, സ്രിന്ദ എന്നിവര്‍ക്ക് പുറമെ ഒരുകൂട്ടം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. 

സൗബിനെയും താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ചിത്രം കണ്ടവര്‍ പ്രശംസകൊണ്ട് മൂടുകയാണ്. അതില്‍ സിനിമാരംഗത്ത് നിന്നുള്ളവരുമുണ്ട്. യുവനടി അനു സിത്താരയും അക്കൂട്ടത്തിലുണ്ട്. പറവയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ എല്ലാവരെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയ അനു സിതാര, തനിക്ക് ഭാഗമാകാന്‍ കഴിയാതെ പോയ ഒരു സിനിമയാണിതെന്ന് വെളിപ്പെടുത്തി.

അനു സിതാരയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം

പറവ ഒറ്റവാക്കില്‍ ഗംഭീരം ... എല്ലാവരും തകര്‍ത്തു ... ഡിക്യു..   'പൊളി പറവയാണ് നീ അവളുടെ കണ്ണ് കണ്ടോ.. ഇവള് മുത്താണ് ...

ഒരു വര്‍ഷം മുന്‍പ് ഞാനും പറവ ഓഡിഷന്‍ പങ്കെടുത്തിരുന്നു.. പക്ഷെ കിട്ടിയില്ല  ???? .. ഈ സിനിമയുടെ ഭാഗമാകാന്‍ കഴിയാത്തതില്‍ ദുഖമുണ്ട്.. എന്നാലുമെന്റെ സൗബിന്‍ ചേട്ടാ, സിനിമയും അതിലഭിനയിച്ച എല്ലാവരും, പുറകില്‍ പ്രവര്‍ത്തിച്ചവരും തകര്‍ത്തു..