Anu Sithara
ശരീരഭാരം ആറുകിലോ കുറച്ച് നടി അനു സിത്താര. ഒരു മാസം കൊണ്ടാണ് താരം ആറ് കിലോ കുറച്ചത്. കൃത്യമായ ഡയറ്റ് പറഞ്ഞു തന്ന് ഇതിന് തന്നെ സഹായിച്ചത് നടൻ ഉണ്ണി മുകുന്ദൻ ആണെന്നും അനു പറയുന്നു. ഡയറ്റ് ഇപ്പോഴും തുടരുകയാണെന്നും അദ്ദേഹത്തിനോട് ഒരുപാട് നന്ദിയുണ്ടെന്നും മെയ്ക്കോവർ ചിത്രങ്ങൾ പങ്കുവച്ച് അനു കുറിച്ചു.
"എനിക്ക് ശരീരഭാരം കുറയ്ക്കണമായിരുന്നു. അതിനായി ഒരു പരിശീലകനെ ഞാൻ തിരയുകയായിരുന്നു. ഉണ്ണിയേട്ടനോട് (നടൻ ഉണ്ണി മുകുന്ദൻ) നിർദ്ദേശങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം സ്ത്രീകൾക്കായുള്ള സ്പെഷ്യൽ ഡയറ്റ് പ്ലാൻ പഠിപ്പിച്ചു തന്നു. ഒരു മാസം കൊണ്ട് ഞാൻ ആറ് കിലോ കുറഞ്ഞു. അത് വീണ്ടും തുടർന്നുകൊണ്ടേയിരിക്കുന്നു. ഒരിക്കൽ കൂടി ഉണ്ണിയേട്ടനോട് നന്ദി പറയുന്നു. ഡയറ്റ് ചെയ്യേണ്ട ശരീയായ രീതി എന്നെ നിങ്ങൾ പഠിപ്പിച്ചു". അനു കുറിക്കുന്നു.
2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്.
തുടർന്ന് സത്യൻ അന്തിക്കാടിന്റെ ‘ ഒരു ഇന്ത്യൻ പ്രണയകഥ’ യിൽ ലക്ഷ്മി ഗോപാലസ്വാമിയുടെ കുട്ടിക്കാലം അവതരിപ്പിച്ചു. അനാർക്കലി, രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ, ഫുക്രി, മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രിയങ്കരിയായി. അനുരാധ Crime No.59/2019 ആണ് താരത്തിന്റെ പുതിയ ചിത്രം. ഇന്ദ്രജിത്താണ് ചിത്രത്തിലെ നായകൻ.
content highlights : anu sithara makeover photos, weightloss journey, unni mukundan diet plan, celebrity fitness
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..