ഫുക്രി, രാമന്റെ ഏദന്‍തോട്ടം, ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ നായികാസങ്കല്‍പങ്ങളിലെ പുത്തന്‍ താരോദയമാണ് അനു സിത്താര. അഭിനയിച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ അടുത്ത വീട്ടിലെ നാടന്‍ പെണ്‍കുട്ടിയെന്ന ഇമേജ് താരം വളരെ വേഗത്തില്‍ തന്നെ നേടുകയായിരുന്നു. ദിലീപിന്റെ നായികയായെത്തുന്ന ശുഭരാത്രിയെന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് താരം.

അതിനിടയിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അനു അമ്മയാകാനുള്ള തയ്യാറെടുപ്പിലാണെന്ന തരത്തില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പരക്കുന്നത്. അനു ഗര്‍ഭിണിയാണെന്നും പുതിയ അതിഥിയെ വരവേല്‍ക്കാനായി താരവും ഭര്‍ത്താവ് വിഷ്ണുവും കാത്തിരിക്കുകയുമാണെന്നാണ് വാര്‍ത്തകള്‍. ഇതിനെതിരെ ഇന്‍സ്റ്റാഗ്രാം സ്‌റ്റോറിയിലൂടെ പ്രതികരിച്ചിരിക്കുകയാണ് അനു ഇപ്പോള്‍. അത്തരം വാര്‍ത്തകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി, സ്‌ക്രീന്‍ഷോട്ട് സഹിതമാണ് അനുവിന്റെ പോസ്റ്റ്.

anu sithara

Content Highlights : Anu Sithara instagram story against fake news of pregnancy