കല്പറ്റ: ദുബായിയില്‍ നിന്നും കഴിഞ്ഞമാസം അവസാനം മടങ്ങിയെത്തിയ സിനിമാതാരം അനു സിതാര 14 ദിവസം സമ്പര്‍ക്കവിലക്കിലായിരുന്നു. പുറത്തൊന്നുമിറങ്ങാതെ പൂര്‍ണമായും വിലക്കിനോട് സഹകരിച്ചു. സമ്പര്‍ക്കവിലക്ക് കാലാവധി കഴിഞ്ഞെങ്കിലും ഇപ്പോഴും പുറത്തിറങ്ങാന്‍ അനു തയ്യാറല്ല.

രാജ്യമൊട്ടാകെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ പൂര്‍ണമായും സഹകരിക്കാന്‍ പൗരന്മാര്‍ക്ക് ബാധ്യതയുണ്ട്.

മൂന്ന് വര്‍ഷത്തിനിടെ വീട്ടിലിരിക്കാന്‍ സമയം ലഭിച്ചതിന്റെയും സന്തോഷമുണ്ട്. ഭര്‍ത്താവ് വിഷ്ണുവിന്റെ കല്പറ്റ ഓണിവയലിലെ വീട്ടിലാണ് അനുവുള്ളത്. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും സഹോദരന്മാരും മുത്തശ്ശനും വീട്ടിലുണ്ട്. എല്ലാവരും ഒരുമിച്ചുകൂടുന്നത് അപൂര്‍വമാണ്. അതിനാല്‍ ഇപ്പോള്‍ സമയം മുഴുവന്‍ വീട്ടുകാര്യങ്ങള്‍ക്കാണ് ചെലവഴിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

#stayhome #staysafe #selfquarantine

A post shared by Anu Sithara (@anu_sithara) on

എന്നാല്‍ നൃത്തപരിശീലനം മുടക്കാറില്ല. സിനിമയും വെബ് സീരീസുകളും കാണുന്നു. ഭര്‍ത്താവിന്റെ തറവാടുവീടിനോടു ചേര്‍ന്ന് പണിത പുതിയ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞു. എങ്കിലും കുറച്ചധികം ഒരുക്കങ്ങള്‍കൂടി വേണം. വീടിന്റെ ഇന്റീരിയര്‍ ഒരുക്കങ്ങള്‍ക്കായാണ് ഇപ്പോള്‍ സമയം ചെലവഴിക്കുന്നത്. എന്തുതന്നെയായാലും എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും സര്‍ക്കാര്‍നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അനു പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 

#stayhome #staysafe #selfquarantine

A post shared by Anu Sithara (@anu_sithara) on

Content Highlights : Anu Sithara Enjoying Home Quarantine Days with dance practise