Vanam First Look
അനു സിതാര നായികയായെത്തുന്ന തമിഴ് ചിത്രം 'വന'ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെട്രി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് ആനന്ദ് ആണ്. അനുവിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്.
വിക്രം മോഹനാണ് ഛായാഗ്രഹണം. റോൺ ഏതൻ യോഹൻ സംഗീതം നൽകുന്നു. ശ്രീകണ്ഠൻ, മാധവ, ഐസക് ബേസിൽ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ഗോൾഡൻ സ്റ്റാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഗ്രേസ് ജയന്തി റാണി, ജെപി അമലൻ, ജെപി അലക്സ് എന്നിവർ ചേർന്നാണ് നിർമാണം.
മമ്മൂട്ടി നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കമാണ് അനു സിതാര നായികയായെത്തി തീയേറ്ററിൽ പ്രദർശനത്തിനെത്തിയ അവസാന ചിത്രം. ദുൽഖർ സൽമാൻ നിർമിച്ച് ഓടിടി റിലീസായി പ്രദർശനത്തിനെത്തിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും അനു സിതാര എത്തിയിരുന്നു.
നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന അനുരാധ Crime No.59/2019' എന്ന ചിത്രത്തിലാണ് അനു സിതാര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. സംവിധാകനോടൊപ്പം ജോസ് തോമസ് പോളക്കൽ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
Content Highlights : Anu SitaraVetri Tamil Movie Vanam First Look
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..