നു സിതാര നായികയായെത്തുന്ന തമിഴ് ചിത്രം 'വന'ത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വെട്രി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്രീകാന്ത് ആനന്ദ് ആണ്. അനുവിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്.

വിക്രം മോഹനാണ് ഛായാ​ഗ്രഹണം. റോൺ ഏതൻ യോഹൻ സം​ഗീതം നൽകുന്നു. ശ്രീകണ്ഠൻ, മാധവ, ഐസക് ബേസിൽ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ​ഗോൾഡൻ സ്റ്റാർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ​ഗ്രേസ് ജയന്തി റാണി, ജെപി അമലൻ, ജെപി അലക്സ് എന്നിവർ ചേർന്നാണ് നിർമാണം.

മമ്മൂട്ടി നായകനായെത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കമാണ് അനു സിതാര നായികയായെത്തി തീയേറ്ററിൽ പ്രദർശനത്തിനെത്തിയ അവസാന ചിത്രം. ദുൽഖർ സൽമാൻ നിർമിച്ച് ഓടിടി റിലീസായി പ്രദർശനത്തിനെത്തിയ മണിയറയിലെ അശോകൻ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലും അനു സിതാര എത്തിയിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Sithara (@anu_sithara)

നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന അനുരാധ Crime No.59/2019' എന്ന ചിത്രത്തിലാണ് അനു സിതാര ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. സംവിധാകനോടൊപ്പം ജോസ് തോമസ് പോളക്കൽ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

Content Highlights : Anu SitaraVetri Tamil Movie Vanam First Look