ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളത്തിലായിരുന്നു നായികാവേഷത്തിലുള്ള അരങ്ങേറ്റമെങ്കിലും അനു ഇമ്മാനുവൽ ഇപ്പോൾ തെലുങ്കിന്റെ പ്രിയ താരമാണ്. പുതിയ തലമുറയിലെ സൂപ്പർതാരമായ ജൂനിയര്‍ എൻടിആർ നായകനാവുന്ന ത്രിവിക്രമൻ എന്ന ചിത്രത്തിനുവേണ്ടി അനു കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്.
നായികാനിരയിൽ തെലുങ്കിലെ സജീവ സാന്നിധ്യമായിക്കഴിഞ്ഞ ഇപ്പോൾ പവൻ കല്ല്യാൺ ചിത്രത്തിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. നാനി സ്റ്റാറര്‍ മജ്ജു എന്ന സിനിമയിലൂടെയാണ് അനു തെലുങ്കിൽ അരങ്ങേറ്റം കുറിച്ചത്.
അനു അഭിനയിച്ച മഞ്ജു, ഓക്സിജന്‍, കിട്ടു ഉന്നാഡു ജാഗ്രത തുടങ്ങിയവ തെലുങ്കില്‍ വലിയ വിജയം നേടിയിരുന്നു. ജയറാമിന്റെ സ്വപ്നസഞ്ചാരിയിൽ ബാലതാരമായിട്ടായിരുന്നു അനു സിനിമയിൽ എത്തിയത്.