കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അനു ഇമ്മാന്വലിന്റെ ഫെയ്‌സ്ബുക്ക് ലൈവ് വലിയ ചര്‍ച്ചയായിരുന്നു. അനു തന്റെ ശരീരഭാഗങ്ങള്‍ മനപൂര്‍വം പ്രദര്‍ശിപ്പിച്ചു എന്നായിരുന്നു ആരോപണം.

സുഹൃത്തിനൊപ്പമാണ് അനു ലൈവിലെത്തിയത്. മോശം കമന്റുകള്‍ വന്നപ്പോള്‍ അനു തന്റെ ഫെയ്‌സ്ബുക്കില്‍ നിന്ന് വീഡിയോ നീക്കം ചെയ്തു. 

തന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനു. വാക്കുകള്‍ കൊണ്ടല്ല അനുവിന്റെ പ്രതികരണം. മാധുര്‍ എന്ന സ്ഥലത്ത് ജിംനേഷ്യം ഉദ്ഘാടനം ചെയ്യാന്‍ അനു വന്നത് ഗ്ലാമറസായി തന്നെയായിരുന്നു. ഇതിനെതിരെയും സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനമുണ്ട്.

സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അനു മലയാളിയാണ്. ആക്ഷന്‍ ഹീറോ ബിജുവിലും അനുവായിരുന്നു നായിക. തെലുങ്ക് സിനിമകളിലാണ് അനു ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

Content Highlights: anu emmanuel fitness jim inauguration make over dressing style