-
അങ്കമാലിക്കൊര്ക്കൊപ്പം അടുത്ത സിനിമയ്ക്കായി തയ്യാറെടുത്ത് ആന്റണി വര്‍ഗീസ്. താന്‍ നായകനാകുന്ന പുതിയ ചിത്രത്തെക്കുറിച്ച് നടന് തന്നെയാണ് പുറത്തുവിട്ടത്.
വേലി, വീഡിയോ മരണം തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീതിന്റെ ആദ്യ ചിത്രമാണിത്. അങ്കമാലി സ്വദേശിയാണ് വിനീത്.
പേരു വെളിപ്പെടുത്തിയിട്ടില്ല. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബെക്കറും സംവിധായകന് ഗിരീഷ് എ.ഡിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ വരുണ്‍ ധാരയുടേതാണ്.
'കുറെ അങ്കമാലിക്കാരുടെ കൂടെ അടുത്ത ഒരു പടം കൂടി.. എല്ലാവരുടെയും കട്ട സപ്പോര്‍ട്ട് പ്രതീക്ഷിച്ചു കൊണ്ട് അടുത്ത വര്‍ഷത്തിലേക്ക് ഇതും കൂടി ചേര്‍ക്കുന്നു...' എന്ന കുറിപ്പോടെയാണ് പെപ്പെയുടെ പോസ്റ്റ്.
2017ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസിന്റെ വരവ്. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജെല്ലിക്കട്ട് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2020ല്‍ ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകുന്നുണ്ട് നടന്.

Content Highlights : antony varghese pepe in vineeth vasudevan film
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..