പൂവൻ സിനിമയുടെ പോസ്റ്റർ
ഒരു കോഴിയും കുറെ നാട്ടുകാരും വീട്ടുകാരും അവരുടെ ഇടയിലെ വെടിച്ചില്ല് പ്രശ്നങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും...ആൻറണി വർഗ്ഗീസ് നായകനായെത്തുന്ന പുതിയ ചിത്രം 'പൂവൻ' വിളിച്ചുണർത്തുന്നത് ഇത്തരത്തിലുള്ള സംഭവങ്ങളിലേക്കാണ്. സിനിമയുടെ റിലീസിന് മുന്നോടിയായി ഏറെ രസകരമായ ട്രെയിലർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. വീട്ടിലേക്ക് കൊണ്ടുവരുന്ന ഒരു കോഴിക്കുഞ്ഞ് പതിയെ പതിയെ ആ വീട്ടിലുള്ളവരുടെ ഓമനയായി മാറുന്നതും ലക്ഷണമൊത്തൊരു വെളുവെളുത്ത പൂവൻ കോഴിയായി വളരുന്നതും പിന്നീടുള്ള സംഭവങ്ങളുമൊക്കെ ചേർത്തുവെച്ചൊരുക്കിയിരിക്കുന്ന ചിത്രം ജനുവരി 20നാണ് തിയേറ്ററുകളിലെത്തുന്നത്.
തനി നാട്ടിൻപുറത്തെ ഒരുപിടി കിടിലൻ കഥാപാത്രങ്ങൾ തന്നെ സിനിമയിലുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ട്രെയിലർ നിമിഷ നേരം കൊണ്ടാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. സ്വഭാവിക അഭിനയമുഹൂർത്തങ്ങളും നർമ്മം തുളുമ്പുന്ന സംഭാഷങ്ങളുമൊക്കെ ട്രെയിലറിലുണ്ട്. സിനിമയിലേതായി പുറത്തിറങ്ങിയ 'ചന്തക്കാരി', 'പള്ളിമേടയിൽ' തുടങ്ങിയ പാട്ടുകൾ അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറെ വൈറലായിരുന്നു.
‘സൂപ്പർ ശരണ്യ' എന്ന ചിത്രത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസും സ്റ്റക്ക് കൗവ്സ് പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിച്ച 'പൂവനി'ൽ സമീപകാല ആക്ഷൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ് ആൻറണി വർഗ്ഗീസ് അവതരിപ്പിക്കുന്നതെന്നതാണ് ശ്രദ്ധേയം.
'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായെത്തിയ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പർ ശരണ്യ, അജഗജാന്തരം, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിൻറെ തിരക്കഥാകൃത്ത്. 'സൂപ്പർ ശരണ്യ'യിൽ ആൻറണി വർഗ്ഗീസും അതിഥിവേഷത്തിൽ അഭിനയിച്ചിരുന്നു.
സമീപകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട 'അനുരാഗ് എഞ്ചിനീയറിംഗ് വർക്ക്സ്' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത് വാസുദേവൻ, അഖില ഭാർഗ്ഗവൻ എന്നിവർ 'പൂവനിൽ' പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്. കൂടാതെ മണിയൻ പിള്ള രാജു, വരുൺ ധാര, വിനീത് വിശ്വം, സജിൻ ചെറുകയിൽ, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ് എഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുഹൈൽ കോയയുടെ വരികൾക്ക് ഗരുഡ ഗമന ഋഷഭ വാഹന, ഒരു മൊട്ടേയ കഥേ, റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുൻ മുകുന്ദനാണ് ഈണം പകർന്നിരിക്കുന്നത്. ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷൻ ആണ്.
രചന: വരുൺ ധാരാ, ചിത്രസംയോജനം: ആകാശ് ജോസഫ് വർഗീസ്, കലാസംവിധാനം: സാബു മോഹൻ, കോസ്റ്റ്യൂം ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സുഹൈൽ എം, അസ്സോസ്സിയേറ്റ് ഡയറക്ടേർസ്: വിഷ്ണു ദേവൻ, സനത്ത് ശിവരാജ്; സംവിധാന സഹായികൾ: റിസ് തോമസ്, അർജുൻ കെ. കിരൺ ജോസി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, പ്രൊഡക്ഷൻ മാനേജേഴ്സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ. കുര്യൻ, സ്റ്റിൽസ്: ആദർശ് സദാനന്ദൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, ഫൈനൽ മിക്സ്: വിഷ്ണു സുജാതൻ, അസോസിയേറ്റ് ക്യാമറാമാൻ: ക്ലിൻറോ ആൻറണി, വിഎഫ്എക്സ് പ്രോമിസ്, ഡിഐ കളറിസ്റ്റ്: ശ്രീക് വാര്യർ, ടൈറ്റിൽ ഡിസൈൻ: അമൽ ജോസ്, ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, പി.ആർ.ഒ: വാഴൂർ ജോസ്, മാർക്കറ്റിംഗ്: സ്നേക്ക് പ്ലാൻറ്.
Content Highlights: antony varghese new movie, poovan trailer out, vineeth vasudevan and varun dhara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..