പെപ്പേ ഇനി അയൽവക്കത്തെ പയ്യൻ; വിനീത്‌ വാസുദേവന്റെ 'പൂവൻ' ഒഫീഷ്യൽ ഫസ്റ്റ്‌ ലുക്ക്‌


'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

പൂവൻ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്

‘സൂപ്പർ ശരണ്യ' എന്ന ചിത്രത്തിനു ശേഷം ഷെബിൻ ബക്കർ പ്രൊഡക്ഷൻസും സ്റ്റക്ക് കൗവ്‌സ്‌ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിച്ച്‌, ആന്റണി വർഗീസ് നായകനായെത്തുന്ന പുതിയ ചിത്രം 'പൂവന്റെ' ഒഫീഷ്യൽ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. സമീപകാല ആക്ഷൻ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ്‌ 'പൂവനിൽ' ആന്റണി വർഗ്ഗീസ്‌ അവതരിപ്പിക്കുന്നത്‌.

'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിലെ ക്യാമ്പസ് വില്ലനായ അജിത് മേനോനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ വിനീത് വാസുദേവനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പർ ശരണ്യ, അജഗജാന്തരം, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. 'സൂപ്പർ ശരണ്യ'യിൽ ആന്റണി വർഗ്ഗീസും അതിഥിവേഷത്തിൽ അഭിനയിച്ചിരുന്നു.സമീപകാലത്ത്‌ ഏറെ ചർച്ചചെയ്യപ്പെട്ട 'അനുരാഗ്‌ എഞ്ചിനീയറിംഗ്‌ വർക്ക്സ്‌' എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയരായ വിനീത്‌ വാസുദേവൻ, അഖില ഭാർഗ്ഗവൻ എന്നിവർ 'പൂവനിൽ' പ്രധാന കഥാപാത്രങ്ങളാകുന്നുണ്ട്‌. കൂടാതെ മണിയൻ പിള്ള രാജു, വരുൺ ധാര, വിനീത് വിശ്വം, സജിൻ ചെറുകയിൽ, അനിഷ്മ, റിങ്കു, സംവിധായകനും നിർമ്മാതാവുമായ ഗിരീഷ്‌ എഡി എന്നിവരും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സുഹൈൽ കോയയുടെ വരികൾക്ക് ഗരുഡ ഗമന ഋഷഭ വാഹന, ഒണ്ടു മൊട്ടൈയ കഥൈ,‌ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ മിഥുൻ മുകുന്ദനാണ്‌ ചിത്രത്തിന്‌ ഈണം പകർന്നിരിക്കുന്നത്‌. മമ്മൂട്ടി ചിത്രമായ റോഷാക്കിലും മിഥുൻ മുകുന്ദൻ സംഗീതം പകരുന്നുണ്ട്‌. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സജിത്ത് പുരുഷൻ ആണ്.

ചിത്രസംയോജനം: ആകാശ് ജോസഫ് വർഗീസ്, കലാസംവിധാനം: സാബു മോഹൻ, കോസ്സ്യും ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, മേക്കപ്പ്: സിനൂപ് രാജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സുഹൈൽ എം, അസ്സോസ്സിയേറ്റ് ഡയറക്ടേർസ്: വിഷ്ണു ദേവൻ, സനത്ത്‌ ശിവരാജ്; സംവിധാന സഹായികൾ: റിസ് തോമസ്, അർജുൻ കെ. കിരൺ ജോസി, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, പ്രൊഡക്ഷൻ മാനേജേഴ്‌സ്: എബി കോടിയാട്ട്, മനു ഗ്രിഗറി; പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്‌സ് ഇ. കുര്യൻ, സ്റ്റിൽസ്: ആദർശ് സദാനന്ദൻ, സൗണ്ട് ഡിസൈൻ: ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, അസോസിയേറ്റ് ക്യാമറാമാൻ: ക്ലിന്റോ ആന്റണി, ഡിസൈൻസ്‌: യെല്ലോ ടൂത്ത്സ്‌, പി.ആർ.ഒ: വാഴൂർ ജോസ്, മാർക്കറ്റിംഗ്‌: ഹെയിൻസ്‌.

Content Highlights: antony varghese new movie, poovan firstlook, vineeth vasudevan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented