പെപ്പെ ചിത്രം ഓ മേരി ലൈല;  ജാസി ഗിഫ്റ്റ് പാടിയ ഗാനം പുറത്തിറങ്ങി


Oh Meri Laila

ആന്റണി വര്‍ഗീസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഓ മേരി ലൈലയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'രാമന്‍ തേടും സീത പെണ്ണേ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. വിനായക് ശശികുമാര്‍ വരികള്‍ ഒരുക്കിയ ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചത് അങ്കിത് മേനോനാണ്. ജാസി ഗിഫ്റ്റും, അങ്കിത് മേനോനും, ശബരീഷ് വര്‍മയും ചേര്‍ന്ന് ആലപിച്ച ഗാനം ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസറും, കരളോ വെറുതെ എന്ന വീഡിയോ സോങ്ങും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ലൈലാസുരന്‍ എന്ന കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് ചിത്രത്തിലെത്തുന്നത്. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ.എസ് ആണ് ചിത്രത്തിന്റെ സംവിധാനം. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും



ആന്റണിക്കൊപ്പം സോന ഒലിക്കല്‍, നന്ദന രാജന്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സെന്തില്‍ കൃഷ്ണ, ശിവകാമി, ബ്രിട്ടോ ഡേവിസ്, ശ്രീജ നായര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ബബ്ലു അജുവാണ് ഛായാഗ്രഹണം. ഡോ.പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാറനില്‍ ഡോ. പോള്‍ വര്‍ഗ്ഗീസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കും. എഡിറ്റര്‍-കിരണ്‍ ദാസ്, പശ്ചാത്തലസംഗീതം - സിദ്ധാര്‍ഥ പ്രദീപ് , പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ജാവേദ് ചെമ്പ്, പി ആര്‍ ഒ- ശബരി. ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.

Content Highlights: antony varghese pepe, new malayalam movie, jassie gift, song


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented