'ഓ മേരി ലൈല' ഫസ്റ്റ്ലുക്ക് | ഫോട്ടോ: www.facebook.com/AntonyVarghese4u
ആൻറണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ഓ മേരി ലൈല' യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. പോസ്റ്ററിൽ റൊമാന്റിക് ലുക്കിൽ ആണ് ആന്റണി.
വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കൽ ആണ് നായികയായി എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം നിർമിച്ചിരിക്കുന്നത് ഡോ.പോൾസ് എൻറർടെയ്ൻമെൻറ്സിൻറെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് ആണ്. നവാഗതനായ അനുരാജ് ഒ.ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ഛായാഗ്രഹണം ബബ്ലു അജു.
ഒരു കോളേജ് വിദ്യാർത്ഥിയായിട്ടാണ് ആൻറണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റ് മൂവി ആയിട്ടാണ് ഇത് ഒരുക്കിയിരിക്കുന്നത്. ആൻറണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ്, നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം അങ്കിത്ത് മേനോൻ, എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്.
ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്. പി ആർ ഒ ശബരി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..